ജയ്‌പൂർ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യൻ സൈന്യത്തിന്‍റെ രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സൈനികൻ അറസ്റ്റില്‍. രാജസ്ഥാനിലെ ലക്ഷ്മൺഗഡ് സ്വദേശി ആകാശ് മെഹ്രിയെയാണ് രാജസ്ഥാൻ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന് രഹസ്യങ്ങൾ ചോർത്തി നൽകി; സൈനികൻ അറസ്റ്റില്‍ - ഹണിട്രാപ്പ്
രാജസ്ഥാനിലെ ലക്ഷ്മൺഗഡ് സ്വദേശി ആകാശ് മെഹ്രിയെയാണ് രാജസ്ഥാൻ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാന് രഹസ്യങ്ങൾ ചോർത്തി നൽകി; സൈനികൻ അറസ്റ്റില്‍
2018ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മെഹ്രിയ 2019ൽ പരിശീലനം പൂർത്തിയാക്കി. തുടർന്ന് ഒരു വനിതാ പാകിസ്ഥാൻ ഏജന്‍റുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടുകുകയും പണത്തിനായി ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇവർക്ക് കൈമാറിയതായും പൊലീസ് വ്യക്തമാക്കി. അവധിയ്‌ക്ക് നാട്ടിൽ എത്തിയപ്പോഴാണ് സശസ്‌ത്ര സീമ ബൽ സംഘം മെഹ്രിയെ അറസ്റ്റ് ചെയ്യുന്നത്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.