കേരളം

kerala

ETV Bharat / bharat

കുരങ്ങ് ഗുരുതരമായി പരിക്കേല്‍പ്പിച്ചത് 25 ലേറെ പേരെ, പിടികൂടാന്‍ പതിനെട്ടാം അടവെടുത്ത് വനംവകുപ്പ്, കുടുക്കിയത് ഹണിട്രാപ്പില്‍ - അഹമ്മദ്‌നഗറിലെ സാകൂർ

ഗ്രാമവാസികളെ ആക്രമിക്കുകയും വ്യാപക അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്‌ത കുരങ്ങനെ പിടികൂടാൻ ഹണിട്രാപ്പ് തന്ത്രം ഉപയോഗിച്ച് വനംവകുപ്പ്

honey trap used to catch monkey in sangamner  Monkey In Honeytrap  ആൺകുരങ്ങനെ പിടികൂടാൻ ഹണിട്രാപ്പ്  കുരങ്ങ് ആക്രമണം  ആൺകുരങ്ങനെ പിടികൂടി വനംവകുപ്പ്  കുരങ്ങനെ ഹണിട്രാപ്പിലൂടെ പിടികൂടി  അഹമ്മദ്‌നഗർ കുരങ്ങ് ആക്രമണം  അഹമ്മദ്‌നഗർ വനംവകുപ്പ്
കുരങ്ങനെ പിടികൂടാൻ ഹണിട്രാപ്പ്

By

Published : Aug 13, 2022, 6:08 PM IST

Updated : Aug 13, 2022, 7:24 PM IST

അഹമ്മദ്‌നഗർ (മഹാരാഷ്‌ട്ര) : ഗ്രാമത്തിൽ അക്രമം അഴിച്ചുവിട്ട കുരങ്ങനെ ഹണിട്രാപ്പില്‍ കുടുക്കി പിടികൂടി വനംവകുപ്പ് അധികൃതർ. അഹമ്മദ്‌നഗറിലെ സാകൂർ ഗ്രാമത്തിലാണ് കുരങ്ങനെ വ്യത്യസ്‌ത മാർഗത്തിലൂടെ പിടികൂടിയത്.

കുരങ്ങനെ പിടികൂടാൻ ഹണിട്രാപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികളെ ആക്രമിക്കുകയാണ് കുരങ്ങൻ. ഇതിനകം 25ലേറെ ഗ്രാമവാസികൾ കുരങ്ങന്‍റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ബുധനാഴ്‌ച വൈകുന്നേരം കുരങ്ങന്‍റെ കടിയേറ്റ രണ്ട് പെൺകുട്ടികൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുരങ്ങനെ പിടിക്കാൻ വനംവകുപ്പ് പല ശ്രമങ്ങൾ നടത്തിയിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പെൺകുരങ്ങിനെ കൊണ്ടുവന്നത്.

പ്രദേശത്തെ തസ്‌കർവാഡി റോഡിന് സമീപത്തെ ഫാമിൽ ആൺകുരങ്ങനെ കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ ആ പ്രദേശത്തേക്ക് പെൺകുരങ്ങിനെ കൊണ്ടുവരികയായിരുന്നു. വശീകരിക്കപ്പെട്ട ആൺകുരങ്ങ് പെൺകുരങ്ങിന് സമീപമെത്തി. ഉടന്‍ വനംവകുപ്പ് കുരങ്ങനെ പിടികൂടുകയായിരുന്നു.

Last Updated : Aug 13, 2022, 7:24 PM IST

ABOUT THE AUTHOR

...view details