കേരളം

kerala

ETV Bharat / bharat

ഗാർഹിക പീഡനക്കേസ് : ഗായകൻ ഹണി സിംഗിനും ശാലിനി തൽവാറിനും വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി

Honey Singh and Shalini Talwar Granted Divorce ഗാർഹിക പീഡനക്കേസിനെ തുടർന്ന് ഗായകൻ ഹണി സിംഗും ശാലിനി തൽവാറും വിവാഹമോചിതരായി

Yo Yo Honey Singh  shalini talwar  honey singh and shalini talwar  honey singh and shalini talwar Divorce Case  honey singh and shalini talwar granted divorce  Divorce  ഹണി സിംഗിനും ശാലിനി തൽവാറിറും വിവാഹമോചനം  വിവാഹമോചനം  ഹണി സിംഗിനെതിരായ ഗാർഹിക പീഡനക്കേസ്  ഗാർഹിക പീഡനക്കേസ്  ഹണി സിംഗ്
honey singh and shalini talwar granted divorce

By ETV Bharat Kerala Team

Published : Nov 7, 2023, 10:43 PM IST

ഹൈദരാബാദ് : ഗായകനും നടനുമായ ഹണി സിംഗിനും (Yo Yo Honey Singh) ഭാര്യ ശാലിനി തൽവാറിനും (Shalini Talwar) വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഹണി സിംഗിനെതിരെ ശാലിനി നൽകിയ ഗാർഹിക പീഡനക്കേസ് ഉൾപ്പടെയുള്ള പരാതികളിൽ ഒത്തുതീർപ്പിനെ തുടർന്നാണ് ജഡ്‌ജി പരംജിത് സിംഗ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത് (Divorce). ഒത്തുതീർപ്പിന്‍റെ ഭാഗമായി ശാലിനി, ഹണി സിംഗിനെതിരായ ഗാർഹിക പീഡനക്കേസ് (Domestic Violence Case ) പിൻവലിച്ചു.

ഹണി സിംഗിനെതിരെ ആരോപണങ്ങളുമായി ശാലിനി :ഹണി സിംഗും കുടുംബാംഗങ്ങളും തന്നോട് ആക്രമണാത്മക പെരുമാറ്റം പ്രകടിപ്പിച്ചുവെന്നായിരുന്നു ആദ്യ പരാതിയിൽ ശാലിനി ആരോപിച്ചിരുന്നത്. കൂടാതെ തന്‍റെ മുൻ ഭർത്താവിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അയാളെ എതിർക്കുന്നവരെ ആക്രമിക്കുകയും ശാരീരിക ഉപദ്രവം ഏർപ്പിക്കുകയും ചെയ്യുന്ന ചരിത്രമുണ്ടെന്നും ശാലിനി പരാതിയിൽ ഉന്നയിച്ചിരുന്നു. ശാലിനിയുമായി ഒത്തുപോകാൻ കഴിയുമോ എന്ന കോടതി നടപടികൾക്കിടയിലെ ജഡ്‌ജിയുടെ ചോദ്യത്തിന് അത് സാധ്യമല്ലെന്നാണ് ഗായകൻ മറുപടി നൽകിയത്.

അഭിഭാഷകരായ ഇഷാൻ മുഖർജി, അമൃത ചാറ്റർജി, ജസ്‌പാൽ സിംഗ് എന്നിവർ ഹണി സിംഗിന് വേണ്ടി ഹാജരായപ്പോൾ അഡ്വ. വിവേക് സിംഗാണ് ശാലിനി തൽവാറിന് വേണ്ടി ഹാജരായത്. 2011 ലാണ് ശാലിനിയും ഹണി സിംഗും വിവാഹിതരാകുന്നത്. 2021 ലാണ് ശാലിനി മുൻ ഭർത്താവായ ഹണി സിംഗിനെതിരെ ഗാർഹിക പീഡനക്കേസ് നൽകിയതും 20 കോടി രൂപ ജീവനാംശം അവശ്യപ്പെട്ടതും. 2005 ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്‌ത്രീകള്‍ക്കുള്ള സംരക്ഷണ നിയമ പ്രകാരം തനിക്ക് സുരക്ഷിതത്വം നൽകണമെന്നും ശാലിനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Also Read :Shikhar Dhawan divorce ഭാര്യയുടെ പീഡനം, ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ശാലിനിയുടെ ആരോപണം തെറ്റെന്ന് ഹണി സിംഗ് :എന്നാൽ ശാലിനി നൽകിയ പരാതിക്ക് പിന്നാലെ താരം ഇൻസ്‌റ്റഗ്രാമിൽ തന്‍റെ ഭാഗം വിശദമാക്കിയിരുന്നു. ശാലിനിയുടേത് തെറ്റായതും അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങളാണെന്ന് താരം സമൂഹമാധ്യത്തിലൂടെ വാദിച്ചു. ഇന്ത്യൻ റാപ്പറും ഗായകനും സംഗീത സംവിധായകനും നടനുമാണ് യോ യോ ഹണി സിംഗ്. ഹിർദേഷ് സിംഗ് എന്നാണ് യഥാർഥ പേര്. ബെർത്ത് ഡേ ബാഷ്, ചെന്നൈ എക്‌സ്‌പ്രസ് ചിത്രത്തിലെ ലുങ്കി ഡാൻസ്, ആഷിഖി ടു ചിത്രത്തിലെ ധീരെ ധീരെ സെ എന്നീ ഗാനങ്ങളിലൂടെയെല്ലാം ഗണി സിംഗ് ജനശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details