ഡെറാഡൂൺ: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഗംഗ ദസറയുടെ ഭാഗമായി ജൂൺ 20ന് നടത്താനിരുന്ന ഗംഗാ സ്നാനം റദ്ദാക്കിയതായി ഹരിദ്വാർ പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. ജൂൺ 20ന് ജില്ലാ അതിർത്തികൾ അടക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരെ അനുവദിക്കില്ലെന്നും ഹരിദ്വാർ സിറ്റി പൊലീസ് സൂപ്രണ്ട് കമലേഷ് ഉപാധ്യായ പറഞ്ഞു.
ജൂൺ 20ന് നടക്കാനിരുന്ന ഗംഗാ സ്നാനം റദ്ദ് ചെയ്തു - ദുരന്തനിവാരണ നിയമം
ജൂൺ 20ന് ജില്ലാ അതിർത്തികൾ അടക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരെ അനുവദിക്കില്ലെന്നും പൊലീസ്.
കൊവിഡ്: ജൂൺ 20ന് നടക്കാനിരുന്ന ഗംഗാ സ്നാനം റദ്ദ് ചെയ്തു
Also Read: സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍
ഗംഗ സഭ, മറ്റ് മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗംഗാ ദസറ പ്രതീകാത്മകമായി ആഘോഷിക്കുമെന്നും ഉപാധ്യായ പറഞ്ഞു. ഗംഗ ദസറ വീടുകളിൽ ആഘോഷിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് സൂപ്രണ്ട് നിർദേശം നൽകി. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.