ധർമപുരി: കനത്ത മഴയില്‍ കാവേരി നദി കരതൊട്ടപ്പോൾ ഹൊഗെനക്കല്‍ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുകയാണ്. സാധാരണ പാറക്കെട്ടുകൾക്കിടയിലേക്ക് വെള്ളം ഒഴുകിയിറങ്ങുന്ന മനോഹര കാഴ്‌ച സമ്മാനിക്കുന്ന ഹൊഗെനക്കല്‍ ഈ മഴക്കാലത്ത് പാറക്കെട്ടുകൾ കാണാൻ പോലും സാധിക്കാത്ത രീതിയില്‍ നിറഞ്ഞൊഴുകുകയാണ്.
ആകാശക്കാഴ്‌ചയില്‍ അതി സുന്ദരി, നിറഞ്ഞൊഴുകി ഹൊഗെനക്കല്‍ - ഹൊഗെനക്കല്‍ ആകാശക്കാഴ്‌ച
തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയില്‍ കർണാടകയിലെ ചാമരാജനഗർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഹൊഗെനക്കല്‍ മലയാളിക്ക് എന്നും പ്രിയങ്കരമാണ്. ഹൊഗെനക്കലിന്‍റെ (ഇന്ത്യയുടെ നയാഗ്രയുടെ) ആകാശക്കാഴ്‌ചകൾ ആസ്വദിക്കാം.

ആകാശക്കാഴ്‌ചയില്‍ അതി സുന്ദരി, നിറഞ്ഞൊഴുകി ഹൊഗെനക്കല്‍
ആകാശക്കാഴ്‌ചയില്‍ അതി സുന്ദരി, നിറഞ്ഞൊഴുകി ഹൊഗെനക്കല്‍
തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയില്‍ കർണാടകയിലെ ചാമരാജനഗർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഹൊഗെനക്കല്‍ മലയാളിക്ക് എന്നും പ്രിയങ്കരമാണ്. കാടിന്‍റെ വശ്യതയെ തഴുകി നീങ്ങുന്ന കുട്ടവഞ്ചി സവാരിയും പുഴയില്‍ നിന്ന് പിടിക്കുന്ന മീനും അതിന്‍റെ രുചിയും ഇപ്പോഴില്ല. കാവേരി നിറഞ്ഞൊഴുകുമ്പോൾ സുരക്ഷയെ കരുതി എല്ലാത്തിനും നിയന്ത്രണമുണ്ട്. ഹൊഗെനക്കലിന്‍റെ (ഇന്ത്യയുടെ നയാഗ്രയുടെ) ആകാശക്കാഴ്‌ചകൾ ആസ്വദിക്കാം.