അനന്ത്നാഗ് (കശ്‌മീർ): അനന്ത്നാഗിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്‌ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് സുരക്ഷ സേന പോഷ്ക്രീരി പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരർ സുരക്ഷ സേനയ്ക്ക് നേരെ വെടിവയ്ക്കാൻ ആരംഭിച്ചു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അനന്ത്നാഗിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർ കൊല്ലപ്പെട്ടു - Hizbul Mujahideen terrorists killed
ടെറിട്ടോറിയൽ ആർമി അംഗത്തേയും സിവിലിയൻമാരെയും കൊലപ്പെടുത്തിയ കേസിൽ പങ്കുള്ള ഹിസ്‌ബുൾ മുജാഹിദീൻ ഭീകരർ ആണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
കൊകാബ് ദൂരി എന്നറിയപ്പെടുന്ന ഡാനിഷ് ഭട്ട്, ബഷാറത്ത് നാബി എന്നിവരാണ് കൊല്ലപ്പെട്ടത്. 2021 ഏപ്രിൽ 9ന് ടെറിട്ടോറിയൽ ആർമി അംഗമായ സലീമിനെ കൊലപ്പെടുത്തിയ കേസിലും 2021 മെയ് 26ന് ജബ്‌ലിപോരയിൽ രണ്ട് സാധാരണക്കാരെ കൊലപ്പെടുത്തിയ കേസിലും ഇവർക്ക് പങ്കുണ്ടെന്ന് കശ്‌മീർ മേഖല എഡിജിപി വിജയ് കുമാർ ട്വിറ്ററിൽ കുറിച്ചു.