ശ്രീനഗർ:നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീനുമായി ബന്ധമുള്ള തീവ്രവാദിയെ അറസ്റ്റ് ചെയ്‌ത് ജമ്മു പൊലീസ്. തുൾബാഗ് പാംപോറിലെ സ്വദേശിയായ സാഹിൽ മൻസൂർ മിർ ആണ് പിടിയിലായത്.
ഷർഷാലി ക്രൂ പ്രദേശത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്ന ആളാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read:'ഭാര്യയുടെ പിണക്കം മാറ്റാന്‍ കുഞ്ഞിന് സ്വര്‍ണം'; ജ്വല്ലറി കുത്തിത്തുറക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
രഹസ്യവിവരത്തെ തുടർന്ന് ഷാർഷാലി ക്രൂ പ്രദേശത്ത് അവന്തിപോറ പൊലീസും ഇന്ത്യൻ ആർമിയും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
തെരച്ചിലിനിടെ സുരക്ഷ സേനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ആയുധങ്ങൾ, സ്ഫോടക വസ്‌തുക്കൾ എന്നിവയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.