ശ്രീനഗർ:ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദ സംഘടനയിലുൾപ്പെട്ട പ്രവർത്തകനെ കുൽഗാം ജില്ലയിൽ നിന്ന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. കുൽഗാമിലെ ഫൈസൽ പ്രദേശത്ത് തീവ്രവാദികളുടെ സാനിധ്യമുണ്ടെന്ന പ്രത്യേക വിവരത്തെ തുടർന്ന് കുൽഗാം പൊലീസ്, രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവർ ചേർന്ന് മെയ് 27 അർധരാത്രിയിൽ നടത്തിയ തിരച്ചിലിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ പ്രവർത്തകൻ സാക്കിർ ഭട്ടിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കളും ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുൽഗാമിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ തീവ്രവാദിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു - സുരക്ഷാ സേന
ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ അറസ്റ്റിലായയാളുടെ പക്കൽ നിന്നും കണ്ടെത്തി
![കുൽഗാമിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ തീവ്രവാദിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു hizb ul mujahideen kulgam jammu and kashmir terrorism in kashmir Hizb terrorist arrested by security forces in J-K's Kulgam കുൽഗാമിൽ ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി സുരക്ഷാ സേന സിആർപിഎഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11931117-72-11931117-1622195400683.jpg)
Hizb terrorist arrested by security forces in J-K's Kulgam
Also Read: കൊവിഡ് : വിമാന നിരക്ക് 15 ശതമാനം വർധിപ്പിച്ച് കേന്ദ്രം
അതേസമയം, വെള്ളിയാഴ്ച മൂന്ന് മണിക്ക് ഷോപിയാനിലെ ഗണപൊര ഗ്രാമത്തിൽ തീവ്രവാദികൾക്കായി നടത്തിയ അന്വേഷണത്തിനിടെ തീവ്രവാദികൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെടുകയും ചെയ്തു. തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഐത്മാദ് അഹ്‌മദ് ദാർ ആണ് കൊല്ലപ്പെട്ടത്.