ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് സംഭവം. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ എന്ന് സ്വയം അവകാശപ്പെടുന്ന എച്ച് എം നിസാര്‍ ഖാണ്ഡേയ് എന്നയാളാണ് ഏറ്റുട്ടലില്‍ കൊല്ലപ്പെട്ടത്.
ജമ്മുവില്‍ സൈന്യം ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ വധിച്ചു: ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്കും പരിക്ക്
കൊല്ലപ്പെട്ടയാളില്‍ നിന്നും എകെ 47 തോക്കും സൈന്യം പിടിച്ചെടുത്തു.
ജമ്മുവില്‍ സൈന്യം ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ വധിച്ചു: ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്കും പരിക്ക്
ഇയാളില്‍ നിന്ന് സ്ഫോടകവസ്തുക്കളും എകെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ തീവ്രവാദികള്‍ക്കെതിരായ സൈനിക നീക്കം തുടരുകയാണെന്ന് കശ്മീര്‍ ഐജി വിജയ്കുമാര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അനന്തനാഗ് ജില്ലയിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍ തന്നെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായും അധികൃതര്‍ അറിയിച്ചു.