ഹൈദരാബാദ് : ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ മൂന്നിന്‍റെ Chandrayaan 3 വിക്ഷേപണം ശാസ്‌ത്രലോകം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ satish dhawan space centre നിന്ന് വിക്ഷേപണം നടത്തുന്ന ദൗത്യം വിജയകരമായാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. വര്‍ഷങ്ങളായി രാജ്യത്തിന്‍റെ ചാന്ദ്ര പര്യവേഷണം എങ്ങനെയാണ് വികസിപ്പിച്ചത് എന്നതിന്‍റെ ലഘുചരിത്രം പരിശോധിക്കാം.
ഇന്ത്യന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്‌ത പദ്ധതിയാണ് ചന്ദ്രയാന്‍. 2003 ഓഗസ്‌റ്റ് 15ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് atal bihari vajpayee, ഔദ്യോഗികമായി ദൗത്യത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ശാസ്‌ത്രജ്ഞരുടെ കൂട്ടായ അധ്വാനത്തിന്‍റെ ഫലമായി 2008 ഒക്‌ടോബര്‍ 22ന് പിഎസ്‌എല്‍വി-സി 11 (PSLV-C 11) എന്ന കന്നി ദൗത്യ പേടകം ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേയ്‌ക്ക് കുതിച്ചു.
ആദ്യ ദൗത്യത്തിന്‍റെ സവിശേഷത :പിഎസ്‌എല്‍വിയുടെ പരിഷ്‌കരിച്ച രൂപമാണ് പിഎസ്‌എല്‍വി-സി 11 എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വ്യക്തമാക്കി. 320 ടണ്‍ ഭാരമാണ് പേടകത്തിനുള്ളത്. ഇന്ത്യ, അമേരിക്ക, യുകെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ശാസ്‌ത്രീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും ഈ പേടകത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ചന്ദ്രയാന്‍ -1 ന്‍റെ മിഷന്‍ ഡയറക്‌ടറായി പ്രവര്‍ത്തിച്ച് ദൗത്യത്തിന് നേതൃത്വം നല്‍കിയത് തമിഴ്‌നാട് സ്വദേശിയായ മയില്‍സാമി അണ്ണാദുരൈ എന്ന പ്രഗത്ഭനായ ശാസ്‌ത്രജ്ഞനായിരുന്നു. ചന്ദ്രന്‍റെ കെമിക്കൽ, മിനറോളജിക്കൽ, ഫോട്ടോ-ജിയോളജിക്കൽ മാപ്പിങ് കണ്ടെത്തുന്നതിന് ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്യുക എന്നതായിരുന്നു പേടകത്തിന്‍റെ ദൗത്യം. ഇത് വിജയം കണ്ടപ്പോള്‍ വിക്ഷേപണത്തിന് മാസങ്ങള്‍ക്ക് ശേഷം 2009 മെയ് മാസത്തില്‍ പേടകത്തിന്‍റെ ഭ്രമണപഥം 100ല്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തുകയുണ്ടായി.
ഐഎസ്‌ആര്‍ഒ ദൗത്യ സംഘത്തിന്‍റെ പ്രതീക്ഷയ്‌ക്കപ്പുറം ഭ്രമണം നടത്താന്‍ പേടകത്തിന് സാധിച്ചു. ഉപഗ്രഹം ചന്ദ്രന് ചുറ്റും 3,400ലധികം തവണയാണ് ഭ്രമണം നടത്തിയത്. എന്നാല്‍, 2009 ഓഗസ്‌റ്റ് 29ന് ശാസ്‌ത്രജ്ഞര്‍, ബഹിരാകാശ പേടകത്തില്‍ നിന്ന് ആശയവിനിമയത്തിന് തടസം നേരിട്ടതായി അറിയിച്ചതിനെ തുടര്‍ന്ന് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
വെല്ലുവിളിയായി ചന്ദ്രയാന്‍ 2 :തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററാണ് പിഎസ്‌എല്‍വി-സി 11 രൂപകല്‍പ്പന ചെയ്‌തതും വികസിപ്പിച്ചെടുത്തതും. ആദ്യ ദൗത്യത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ചന്ദ്രയാന്‍ ദൗത്യം രണ്ടാമതായി വികസിപ്പിച്ചെടുക്കുക എന്നത് ശാസ്‌ത്രലോകത്തിന് വെല്ലുവിളി തന്നെയായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചാന്ദ്ര ഓർബിറ്റർ, വിക്രം എന്നറിയപ്പെടുന്ന ലാൻഡർ, പ്രഗ്യാൻ എന്നറിയപ്പെടുന്ന റോവർ എന്നിവയായിരുന്നു പേടകത്തില്‍ ഉൾപ്പെട്ടിരുന്നത്.
ചന്ദ്രന്‍റെ പര്യവേഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവം പര്യവേഷണം ചെയ്യുക എന്നതായിരുന്നു ശാസ്‌ത്രജ്ഞര്‍ ലക്ഷ്യമിട്ടിരുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനുള്ള തയ്യാറെടുപ്പിനായി വിക്രം എന്ന ലാൻഡർ ഓർബിറ്ററിൽ നിന്ന് വിജയകരമായി വേർപെട്ടതിനാൽ പേടകത്തിന്‍റെ ഓരോ നീക്കവും കൃത്യമായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ഓര്‍മ്മയ്‌ക്കായി ആയിരുന്നു ലാന്‍ഡറിന് വിക്രം എന്ന് പേര് നല്‍കിയത്.
100 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു പേടകം ചന്ദ്രന് ചുറ്റും വലം വച്ചത്. പിന്നീട് 201 കിലോമീറ്റര്‍ ഉയരത്തില്‍ ആസൂത്രണം ചെയ്‌തത് പോലെയായിരുന്നു വലം വച്ചിരുന്നത്. ആദ്യത്തേതിന് സമാനമായി വിക്രമുമായുള്ള ആശയവിനിമയം നഷ്‌ടമായപ്പോള്‍ ശാസ്‌ത്രജ്ഞര്‍ ദൗത്യം അവസാനിപ്പിച്ചു.
ചന്ദ്രയാന്‍-2 ദൗത്യം ശാസ്‌ത്രജ്ഞര്‍ വിഭാവനം ചെയ്‌തത് പോലെ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിങ് സുഗമമായി നടത്തുന്നതില്‍ പരാജയം നേരിട്ടു. ഇത് ഐഎസ്‌ആര്‍ഒ സംഘത്തെ കടുത്ത നിരാശയിലാക്കി. പരാജയം നേരിട്ടതിന് ശേഷം ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി അന്നത്തെ മേധാവിയായ കെ ശിവനെ ആശ്വസിപ്പിക്കുന്ന രംഗം പലരുടെയും ഓര്‍മയില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്.
വിജയക്കുതിപ്പിനൊരുങ്ങി ചന്ദ്രയാന്‍ 3 :ചന്ദ്രന്‍റെ ഭൂപ്രകൃതി, ഭൂകമ്പലേഖനവിദ്യ, ധാതുക്കളുടെ കണ്ടെത്തലും വിതരണവും, ചന്ദ്രോപരിതലത്തിലെ മണ്ണിന്‍റെ സവിശേഷതകള്‍, ചന്ദ്രന്‍റെ ഉത്ഭവം പരിണാമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍-2ന്‍റെ ലക്ഷ്യം. ചന്ദ്രയാന്‍ 2ന്‍റെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് ചന്ദ്രയാന്‍ 3 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ സുഗമമായ ലാന്‍ഡിങ്ങാണ് ദൗത്യത്തിന്‍റെ ആദ്യ ലക്ഷ്യം.
ദൗത്യം വിജയകരമായാല്‍ അമേരിക്ക, ചൈന, മുന്‍ സോവിയറ്റ് യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ശേഷം നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. രാജ്യത്തിന്‍റെ ഇന്നേവരെയുള്ള ചാന്ദ്രപര്യവേഷണങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ നിരവധി സവിശേഷതകളുമായാണ് ചന്ദ്രയാന്‍ 3 ഇന്ത്യന്‍ മണ്ണില്‍ നിന്ന് കുതിക്കാന്‍ ഒരുങ്ങുന്നത്.