ന്യൂഡൽഹി:ഹിന്ദുക്കൾക്ക് ഒരിക്കലും രാജ്യ വിരുദ്ധരാകാൻ കഴിയില്ലെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. ദേശസ്‌നേഹമാണ് അവരുടെ അടിസ്ഥാന സ്വഭാവമെന്നും ആർഎസ്‌എസ് മേധാവി കൂട്ടിച്ചേർത്തു. ദേശസ്‌നേഹം ഉത്ഭവിക്കുന്നത് ധർമ്മത്തിൽ നിന്നാണെന്ന ഗാന്ധിജിയുടെ പരാമർശത്തെ ഉദ്ദരിച്ചു കൊണ്ടായിരുന്നു ഭാഗവതിന്‍റെ പ്രസ്‌താവന.
ഹിന്ദുക്കൾക്ക് ഒരിക്കലും രാജ്യ വിരുദ്ധരാകാൻ കഴിയില്ലെന്ന് മോഹൻ ഭാഗവത് - ഹിന്ദു
ദേശസ്‌നേഹം ഉത്ഭവിക്കുന്നത് ധർമ്മത്തിൽ നിന്നാണെന്ന ഗാന്ധിജിയുടെ പരാമർശത്തെ ഉദ്ദരിച്ചു കൊണ്ടായിരുന്നു ഭാഗവതിന്‍റെ പ്രസ്‌താവന.
ഹിന്ദുക്കൾക്ക് ഒരിക്കലും ഇന്ത്യാ വിരുദ്ധരാകാൻ കഴിയില്ലെന്ന് മോഹൻ ഭഗവത്
ജെ കെ ബജാജും എംഡി ശ്രീനിവാസും ചേർന്ന് രചിച്ച '' മേക്കിംഗ് ഓഫ് എ ഹിന്ദു:ബാക്ക് ഗ്രൗണ്ട് ഓഫ് ഹിന്ദു സ്വരാജ് " എന്ന പുസ്തകം പ്രകാശനം െചയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. തന്‍റെ ദേശസ്‌നേഹം ഉത്ഭവിച്ചത് തന്‍റെ ധർമ്മത്തിൽ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ധർമം എന്നത് മതത്തെ അർഥമാക്കുന്നില്ലെന്നും അത് മതത്തേക്കാൾ വിശാലമാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.