ന്യൂഡൽഹി: ജെഎൻയു മെയിൻ ഗേറ്റിന് സമീപം കാവിക്കൊടികളും പോസ്‌റ്ററുകളും സ്ഥാപിച്ച് ഹിന്ദു സേന. കാവിയെ അപമാനിച്ചാൽ രൂക്ഷ പ്രത്യാഘാതമുണ്ടാകുമെന്നാണ് പോസറ്ററുകളിലെ മുന്നറിയിപ്പ്. ജെഎൻയു കാമ്പസിൽ കാവി നിരന്തരം അപമാനിക്കപെടുകയാണെന്നും ഇത് നോക്കി നിൽക്കാനാവില്ലന്നും ഹിന്ദു സേന നേതാവ് വിഷ്‌ണു ഗുപ്‌ത പറയുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'ഞങ്ങള്‍ നിങ്ങളുടെ പ്രത്യയ ശാസ്‌ത്രത്തെയും മതങ്ങളെയും ബഹുമാനിക്കുന്നു. എന്നാൽ കാവിയെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല. രൂക്ഷ പ്രതികരണം ഉണ്ടാകും'. വീഡിയോയിൽ വിഷ്‌ണു ഗുപ്‌ത പറയുന്നു. റാം നവമി ദിനത്തിൽ ജെഎൻയു വിദ്യാർഥി യൂണിയനും എബിവിപിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു.