ന്യൂഡൽഹി: 'ആദിപുരുഷി'ലെ Adipurush ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിനെതിരെ ഹിന്ദു സേന Hindu Sena, ഡൽഹി ഹൈക്കോടതിയിൽ Delhi High Court പൊതുതാത്പര്യ ഹർജി സമര്‍പ്പിച്ചു.
ശ്രീരാമൻ, സീത, രാവണൻ എന്നിവരുടെ കഥാപാത്രങ്ങളെ വാല്‍മീകിയുടെ രാമായണത്തിലും തുളസീദാസിന്‍റെ രാമചരിതമാനസിലും വിവരിക്കുന്നതിന് വിരുദ്ധമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തെ Ramayana അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്‌ത ആദിപുരുഷ് രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ വെള്ളിയാഴ്‌ചയാണ് (ജൂണ്‍ 16) റിലീസിനെത്തിയത്.
1952ലെ സിനിമാട്ടോഗ്രാഫ് ആക്‌ട് സെക്ഷൻ 5 എ Section 5A of the Cinematograph Act പ്രകാരമാണ് 'ആദിപുരുഷി'നെതിരെ ഹിന്ദു സേന ദേശീയ അദ്ധ്യക്ഷന്‍ വിഷ്‌ണു ഗുപ്‌ത ഹര്‍ജി Hindu Sena National President Vishnu Gupta സമര്‍പ്പിച്ചത്. സിനിമ പൊതു പ്രദർശനത്തിന് യോഗ്യമല്ലെന്നും, സിനിമയുടെ പ്രദര്‍ശനം തടയണമെന്നും വിഷ്‌ണു ഗുപ്‌ത ചൂണ്ടിക്കാട്ടി. വിവാദ രംഗങ്ങൾ ഒഴിവാക്കാതെ ആദിപുരുഷിന് ഐഎസ്‌സി സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ISC Censor Board നൽകരുതെന്നും ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കരുതെന്നും ഹർജിയിൽ പറയുന്നു.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച ചിത്രം മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സിനിമയില്‍ ശ്രീരാമൻ, സീത, ഹനുമാൻ എന്നിവരുടെ വേഷവിധാനങ്ങളും ചിത്രങ്ങളും തികച്ചും വ്യത്യസ്‌തമായ രീതിയിൽ പ്രദർശിപ്പിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. കേന്ദ്ര സർക്കാർ, ഫിലിം സെൻസർ ബോർഡ്, തമിഴ്‌നാട് സർക്കാർ, സംവിധായകന്‍ ഓം റൗട്ട്, നിര്‍മാതാക്കളായ ടി സീരീസ് എന്നിവരെയാണ് ഹിന്ദു സേന അധ്യക്ഷന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതി ചേർത്തിരിക്കുന്നത്.