കേരളം

kerala

ETV Bharat / bharat

'ഹിമാലയത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്'; വിദ്വേഷ ആവശ്യവുമായി ആനന്ദ് സ്വരൂപ് മഹാരാജ് - ഉത്തരാഖണ്ഡ്

'പ്രവേശനം നിരോധിച്ചില്ലെങ്കിൽ അതിന്‍റെ അനന്തരഫലങ്ങൾ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന് നേരിടേണ്ടി വരും'

Hindu religious leader demands ban on entry of non-Hindus in Himalayas  ban on entry of non-Hindus in Himalayas  സ്വാമി ആനന്ദ് സ്വരൂപ് മഹാരാജ്  ശങ്കരാചാര്യ പരിഷത്ത്  ന്‍റർനാഷണൽ യൂത്ത് കൗൺസിൽ ഉത്തരാഖണ്ഡ്  ശങ്കരാചാര്യർ  മദൻ മോഹൻ മാളവ്യ  ഹിമാലയം  ബിജെപി  ഉത്തരാഖണ്ഡ്  സനാതന ധർമ്മം
'ഹിമാലയത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്'; വിദ്വേഷ ആവശ്യവുമായി ആനന്ദ് സ്വരൂപ് മഹാരാജ്

By

Published : Oct 28, 2021, 8:04 PM IST

ഹരിദ്വാർ : ഹിമാലയത്തിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി ശങ്കരാചാര്യ പരിഷത്ത് അധ്യക്ഷൻ സ്വാമി ആനന്ദ് സ്വരൂപ് മഹാരാജ്. ഹരിദ്വാറിലെ ഹംഭാവി ധാമിൽ സംഘടിപ്പിച്ച ഇന്‍റർനാഷണൽ യൂത്ത് കൗൺസിലിന്‍റെ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വരൂപ്.

മുന്‍പ് മദൻ മോഹൻ മാളവ്യയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഹിമാലയത്തിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുന്നതിനുള്ള ഓർഡിനൻസ് സർക്കാർ ഉടൻ നടപ്പാക്കണം. ഓർഡിനൻസ് നടപ്പാക്കിയില്ലെങ്കിൽ അതിന്‍റെ അനന്തരഫലങ്ങൾ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഉത്തരാഖണ്ഡിലെ ഹിന്ദു യുവാക്കൾ ഇന്ന് കുടിയേറാൻ നിർബന്ധിതരാകുന്നു. സനാതന ധർമ്മ ക്ഷേത്രങ്ങൾ സനാതനികൾക്കൊപ്പമാകുമ്പോൾ കുടിയേറ്റം അവസാനിക്കും. ക്ഷേത്രങ്ങളുടെ മുഴുവൻ കാര്യങ്ങളിലും ഹിന്ദുക്കൾക്ക് പൂർണ അവകാശമുണ്ടെന്നും' ആനന്ദ് സ്വരൂപ് മഹാരാജ് പറഞ്ഞു.

ALSO READ :ടി-20 ലോകകപ്പ് തോല്‍വി; പാകിസ്ഥാന്‍ വിജയം ആഘോഷിച്ചവര്‍ക്കെതിരെ ദേശവിരുദ്ധ കേസെടുത്ത് യുപി പൊലീസ്

കൂടാതെ അഖാര പരിഷത്ത് വിവാദത്തിൽ ആശങ്ക പ്രകടിപ്പിച്ച സ്വരൂപ് പ്രയാഗ്‌രാജിലെ കൗൺസിൽ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ചു. അഖാര പരിഷത്ത് ഉടൻ ഐക്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details