കേരളം

kerala

ETV Bharat / bharat

ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവം നടത്തണം, ആവശ്യവുമായി ഹിന്ദു അനുകൂല സംഘടനകൾ

തർക്കഭൂമിയായ ഈദ്‌ഗാഹ് മൈതാനത്ത് ഗണേശോത്സവം നടത്താൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഹിന്ദു അനുകൂല സംഘടനകൾ കഴിഞ്ഞ ഒരാഴ്‌ചയായി സമരത്തില്‍

Hindu organisations demanding Ganeshotsav celebrations at idgah Maidan  idgah Maidan  ഈദ്ഗാഹ് മൈതാനം  ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവം  Ganeshotsav celebrations  idgah Maidan issue  ചമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനം  തർക്കഭൂമിയായ ഈദ്‌ഗാഹ്  ഗണേശോത്സവം
ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവം നടത്തണം; ആവശ്യവുമായി ഹിന്ദു അനുകൂല സംഘടനകൾ

By

Published : Aug 18, 2022, 10:57 PM IST

ബെംഗളൂരു : ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവം നടത്താൻ അനുവദിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം നൽകി ഹിന്ദു അനുകൂല സംഘടനകൾ. മൈതാനത്ത് ഗണേശോത്സവം നടത്താൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഹുബ്ബള്ളിയിലെ പല ഹിന്ദു അനുകൂല സംഘടനകളും കഴിഞ്ഞ ഒരാഴ്‌ചയായി സമരം നടത്തിവരികയാണ്.

ഗണേശോത്സവത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു അനുകൂല സംഘടനാ പ്രവർത്തകർ നേരത്തെ കോർപറേഷൻ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകാത്തതിനാലാണ് മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണം എന്ന ആവശ്യവുമായി സമരക്കാർ രംഗത്തെത്തിയത്.

നേരത്തെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനിയിൽ മുസ്ലിം സമുദായത്തിൽപ്പെട്ടവര്‍ക്ക് വർഷത്തിൽ രണ്ടുതവണ പ്രാർഥിക്കാനും രണ്ടുതവണ പതാക ഉയർത്താനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു. മുസ്ലിങ്ങൾക്ക് മതപരമായ ആഘോഷങ്ങൾക്ക് അനുമതി നൽകിയ സാഹചര്യത്തിൽ ഹൈന്ദവ സമൂഹത്തെ മൈതാനത്ത് ഗണേശോത്സവം ആഘോഷിക്കാൻ അനുവദിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

പതിറ്റാണ്ടുകളായി ചമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനം വഖഫ് ബോർഡും മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കത്തിലാണ്. മുനിസിപ്പൽ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലാണ് ഈദ്ഗാഹ് മൈതാനം. ഇതിനിടെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ മൈതാനത്ത് ആദ്യമായി ദേശീയ പതാക ഉയർത്തിയിരുന്നു.

ABOUT THE AUTHOR

...view details