ശ്രീനഗര്‍: സൂഫികളുടേയും സന്യാസിവര്യന്‍മാരുടേയും നാടായാണ് എക്കാലത്തും കശ്മീര്‍ അറിയപ്പെടുന്നത്. സമൂഹത്തില്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്തുവാൻ പ്രവർത്തിക്കുന്നവരാണ് ഇവർ.കാലാകാലങ്ങളായി തുടരുന്ന ഈ മതസൗഹാർദ്ദം ഇന്നും നിലനില്‍ക്കുന്ന ഇടങ്ങള്‍ കശ്മീരിലുണ്ട് . ശ്രീനഗറിലെ കോഹി മരണ്‍ മലയുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഹസ്റത്ത് മഖ്‌ദൂം സാഹബ് ആരാധനാലയം പറയുന്നത് ഒരു മതസൗഹാർദ്ദത്തിന്‍റെ കഥയാണ്.
കശ്മീര്‍ താഴ്‌വരയിലെ ഹിന്ദു മുസ്ലീം ഐക്യം - Kashmir Valley
മസ്ജിദില്‍ നിന്നുള്ള ബാങ്കു വിളിയും ക്ഷേത്രമണികളുടെ ശബ്ദവും ഗുരുദ്വാരയിലെ കീര്‍ത്തനങ്ങളും ഒരേ സമയം ഇവിടെ നിന്ന് ഉയര്‍ന്നു കേള്‍ക്കാന്‍ കഴിയും. മതസൗഹാർദത്തിന്‍റെ മനോഹരമായ ഒരു ഉദാഹരണമാണ് ഈ പ്രദേശം.
ആരാധനാലയത്തിന് ഏതാനും മീറ്ററുകള്‍ അകലെ ഒരു ഗുരുദ്വാരയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. മസ്ജിദില്‍ നിന്നുള്ള ബാങ്കു വിളിയും ക്ഷേത്രമണികളുടെ ശബ്ദവും ഗുരുദ്വാരയിലെ കീര്‍ത്തനങ്ങളും ഒരേ സമയം ഇവിടെ നിന്ന് ഉയര്‍ന്നു കേള്‍ക്കാന്‍ കഴിയും. മതസൗഹാർദത്തിന്‍റെ മനോഹരമായ ഒരു ഉദാഹരണമാണ് ഈ പ്രദേശം. മഖ്‌ദൂം സാഹബ് മസ്ജിദില്‍ എല്ലാ മതങ്ങളില്‍ നിന്നുള്ള വിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി വരിയായി നില്‍ക്കുന്നത് കാണാന്‍ കഴിയും.
ഭക്തർക്കായി ക്ഷേത്രത്തിന്‍റെ കവാടം തുറന്നു കൊടുക്കുന്നത് പ്രദേശവാസിയായ മുഹമ്മദ് സലീം ആണ്. ക്ഷേത്രത്തിന്‍റെ പരിപാലകനായി കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ഹിന്ദു-മുസ്ലീം സാഹോദര്യം മാത്രമല്ല ഇവിടെ കണ്ടുവരുന്നത്. കശ്മീരിലെ സിക്കുക്കാർക്കിടയിലും ഈ രീതി തന്നെയാണ് നിലനിൽക്കുന്നത്. ഇവിടുത്തെ ഛതി പദ്ഷാഹി ഗുരുദ്വാര സിക്കുകാരായ ഭക്തരെ മാത്രമല്ല ആകര്‍ഷിക്കുന്നത്. ഇവിടെ നിന്നും കീർത്തനം ഉയരുമ്പോൾ അത് കേള്‍ക്കുവാന്‍ ഹിന്ദു മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ളവർ ഒരുപോലെ എത്താറുണ്ട് . നിരവധി കലാപങ്ങൾക്ക് സാക്ഷിയായ കശ്മീർ താഴ്വര, സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യം നിലനിർത്തുന്നതിന് മാതൃക കൂടിയാണ് കശ്മീർ. മത ഐക്യത്തിന്റെ ഉത്തമ ഉദാഹരണമായി കശ്മീർ താഴ്വര ഇപ്പോഴും നിലകൊള്ളുന്നു.