ബെംഗളൂരു :മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളും ലഘുലേഖകളും അഗ്നിക്കിരയാക്കി തീവ്രഹിന്ദു ഗ്രൂപ്പ്. കോളാറിലെ ശ്രീനിവാസപുരത്ത് ശനിയാഴ്ചയാണ് സംഭവം. മതഗ്രന്ഥങ്ങൾ വിതരണം ചെയ്തവരെ തടഞ്ഞ ശേഷമായിരുന്നു ആള്‍ക്കൂട്ടത്തിന്റെ അതിക്രമം.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാണ്. ഹിന്ദു ഭൂരിപക്ഷ മേഖലയാണ് ശ്രീനിവാസപുരം. ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്തെന്ന പേരില്‍ നാല് പേരെ പ്രദേശവാസികള്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.