കേരളം

kerala

ETV Bharat / bharat

Himachal Pradesh Polls | വിജയം ആവർത്തിക്കാന്‍ ബിജെപി; തിരിച്ചുവരവിന് കോണ്‍ഗ്രസ് - Himachal Pradesh assembly election 2022

ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്

Himachal Pradesh polls  BJP Congress AAP gear up for Himachal Pradesh polls  വിജയം ആവർത്തിക്കാനൊരുങ്ങി ബിജെപിയും എഎപിയും  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി എഎപി കോൺഗ്രസ്  Himachal Pradesh assembly election 2022  ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് 2022
Himachal Pradesh polls: വിജയം ആവർത്തിക്കാനൊരുങ്ങി ബിജെപിയും എഎപിയും; തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺഗ്രസും

By

Published : Apr 14, 2022, 9:54 PM IST

ഷിംല : ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിലും ശക്തമായ പ്രകടനം ആവർത്തിക്കാനൊരുങ്ങി ബിജെപിയും ആം ആദ്‌മി പാർട്ടിയും. അതേസമയം 2021ലെ ഉപതെരഞ്ഞെടുപ്പിലേതുപോലെ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ഹിമാചലിൽ ത്രികോണപ്പോരാട്ടം :ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഒരുക്കങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ആം ആദ്‌മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മാൻ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല എന്നിവർ അടുത്തിടെ ഹിമാചൽ പ്രദേശ് സന്ദർശിച്ചിരുന്നു. ഏപ്രിൽ 23ന് കെജ്‌രിവാൾ കംഗ്ര സന്ദർശിക്കും.

ഭരണം നിലനിർത്തുമെന്ന് ബിജെപി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തിയതുപോലെ ഹിമാചലിലും ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാന സർക്കാരും കേന്ദ്രവും നടത്തുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമെന്ന് ബിജെപി അധ്യക്ഷനും ഷിംല എംപിയുമായ സുരേഷ് കശ്യപ് പറഞ്ഞു. സംസ്ഥാനത്തും രാജ്യത്തുടനീളവും മികച്ച ഭരണമാണ് ബിജെപി നടത്തുന്നത്. അഴിമതിയോട് സർക്കാർ ഒട്ടും സഹിഷ്‌ണുത കാണിക്കുന്നില്ല.

സമീപകാലത്തെ നദ്ദയുടെ സംസ്ഥാന സന്ദർശനം ബിജെപി പ്രവർത്തകരിൽ പുതിയ ഊർജം പകർന്നുവെന്നും കശ്യപ് പറഞ്ഞു. ഏപ്രിൽ 9 മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഹിമാചൽ പ്രദേശിലെത്തിയ നദ്ദ, വിവിധ സംഘടനാ - പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. സന്ദർശനത്തിന്‍റെ ആദ്യ ദിവസം ഷിംലയിൽ റോഡ്‌ഷോയും നടത്തി.

അധികാരം പിടിച്ചെടുക്കാനൊരുങ്ങി കോൺഗ്രസ് :അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട കോൺഗ്രസ്, ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് പറഞ്ഞു.

ബിജെപി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾ മടുത്തുവെന്നും രാജ്യത്ത് തൊഴിലില്ലായ്‌മയും വിലക്കയറ്റവും വളരെയധികം വർധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഒക്‌ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഫത്തേപൂർ, അർക്കി, ജുബ്ബൽ-കോട്‌ഖായ് എന്നീ മൂന്ന് നിയമസഭ സീറ്റുകളിലും മാണ്ഡി ലോക്‌സഭ മണ്ഡലത്തിലും വിജയിച്ചതുപോലെ തന്നെ ഇത്തവണ സംസ്ഥാനത്ത് ബിജെപിയിൽ നിന്ന് പാർട്ടി അധികാരം പിടിച്ചെടുക്കുമെന്നും റാത്തോഡ് അവകാശപ്പെട്ടു.

പുതിയ ചുവടുവയ്‌പ്പിനൊരുങ്ങി എഎപി :പഞ്ചാബ് തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം ഹിമാചൽ പ്രദേശിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന ആം ആദ്‌മി പാർട്ടിയാകട്ടെ, കോൺഗ്രസിന്റെ എല്ലാ വെല്ലുവിളികളെയും തള്ളിക്കളയുകയാണ്. ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തന്‍റെ പാർട്ടിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കുമെന്ന് സംസ്ഥാന എഎപി വക്താവ് ഗൗരവ് ശർമ പറഞ്ഞു.

അഴിമതി തടയുക, സംസ്ഥാനത്തെ സ്‌കൂളുകൾക്കും ആശുപത്രികൾക്കും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ വിഷയങ്ങൾ മുൻനിർത്തിയാകും എഎപി തെരഞ്ഞെടുപ്പിനെ നേരിടുക. അയൽസംസ്ഥാനമായ പഞ്ചാബിലേതുപോലെ തന്നെ ഹിമാചലിലും എഎപി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details