ഷിംല: ഹിമാചല്‍ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ 4 മണിയോടെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഏപ്രില്‍ 13ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രോഗമുക്തനായ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ഐജിഎംസിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.