ചമ്പ:ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നാശനഷ്‌ടം. കനത്ത മഴ രൂപപ്പെട്ടതിനെ തുടര്‍ന്ന് ചമ്പ-തിസ്സ റോഡില്‍ പാറക്കെട്ടുകൾ ഇടിഞ്ഞുവീണു. ഇതേതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഓഗസ്റ്റ് എട്ടിനാണ് സംഭവം.
ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്‌ടം; 15 കാരന് ദാരുണാന്ത്യം - ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം
ഓഗസ്റ്റ് എട്ടിനാണ് ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനമുണ്ടായത്. വീടിനു മുകളില്‍ മണ്ണിടിഞ്ഞാണ് 15 കാരന്‍ മരിച്ചത്.
ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്‌ടം; 15 കാരന് ദാരുണാന്ത്യം
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 15 വയസുകാരന്‍ മരിച്ചു. മുറിയിൽ ഉറങ്ങിക്കിടന്നക്കുന്നതിനിടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം. നിരവധി വാഹനങ്ങളാണ് ഒഴുക്കില്‍പ്പെട്ടത്. അനേകം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു.