ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് കേട്ടപ്പോൾ വളരെ വേദനയുണ്ടായെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഹിമാചൽപ്രദേശ് വാഹനാപകടം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി - prime minister
സുകേതി ഖാദ് നദിയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്
ഹിമാചൽപ്രദേശിൽ വാഹനാപകടം; ഏഴ് മരണം
ചണ്ഡീഗഡ്- മണാലി ദേശീയപാതയ്ക്ക് സമീപം പുലർച്ചെ മൂന്നുമണിയോടെയാണ് പിക്കപ്പ് വാൻ സുകേതി ഖുദ് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയുമാണ് മരിച്ചത്. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർക്കെതിരെ ഐപിസി സെക്ഷൻ 279, 338, 304 എ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
Last Updated : Nov 16, 2020, 1:04 PM IST