ഷിംല: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇന്നു മുതൽ ഡിസംബർ 15 വരെ ആണ് കർഫ്യൂ. ഷിംല, കങ്ങ്‌ഗ്ര, മൻഢി, കുളു ജില്ലകളിലാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്. രാത്രി എട്ട് മണി മുതൽ രാവിലെ ആറുവരെ ആകും കർഫ്യൂ.
ഹിമാചൽ പ്രദേശിലെ 4 ജില്ലകളിൽ രാത്രികാല കർഫ്യൂ - കൊവിഡ് 19
പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കും
ഹിമാചൽ പ്രദേശിലെ 4 ജില്ലകളിൽ രാത്രികാല കർഫ്യൂ
പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു.ഡിസംബൽ 31 വരെ സ്‌കൂളുകൾ തുറക്കില്ല. അതേ സമയം 26ആം തിയതി മുതൽ സ്‌കൂളുകളിൽ നിന്നുള്ള ഒണ്‍ലൈൻ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചു. സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികൾക്കും രാഷ്‌ട്രീയ ജാഥകൾക്കും നിരോധനമുണ്ട്.
Last Updated : Nov 24, 2020, 6:29 AM IST