ബിജെപി എംപി റാം സ്വരൂപ് ശർമ്മയുടെ സംസ്‌കാരം ഇന്ന് - റാം സ്വരൂപ് ശർമ്മ
ഹിമാചൽ മുഖ്യമന്ത്രി ജയറാം ടാക്കൂറടക്കമുള്ളവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും

ഷിംല:മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമ്മയുടെ സംസ്‌കാരം ഇന്ന്. ബുധനാഴ്‌ച വൈകുന്നേരം മൃതദേഹം സ്വദേശമായ ജൽപേഹറില്‍ എത്തിച്ചിരുന്നു. ഹിമാചൽ മുഖ്യമന്ത്രി ജയറാം ടാക്കൂറടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. ഡൽഹിയിലെ വസതിയിൽ ബുധനാഴ്‌ച പുലർച്ചയാണ് ശർമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഹിമാചലിലെ മാണ്ഡി സ്വദേശിയായ റാം സ്വരൂപ് ശർമ്മ രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. പാർലമെന്‍ററി സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.