കേരളം

kerala

ETV Bharat / bharat

ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി, സര്‍പ്രൈസ് നല്‍കി ഭര്‍ത്താവ് - birthday gift

ഷാപൂര്‍ നിവാസിയായ പൂജയ്‌ക്ക് പിറന്നാള്‍ ദിനമായ ജൂണ്‍ 23 ന് ഭര്‍ത്താവ് സമ്മാനമായി നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി

Himachal man gifts land on moon to wife on birthday  ഭാര്യക്ക് പിറന്നാള്‍ സര്‍പ്രൈസ്  പിറന്നാള്‍ സമ്മാനം  ചന്ദ്രനില്‍ ഭൂമി വാങ്ങി  ഭാര്യക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ഭര്‍ത്താവ്  birthday gift  ഭാര്യക്ക് പിറന്നാള്‍ സര്‍പ്രൈസുമായി ഭര്‍ത്താവ്
ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി, സര്‍പ്രൈസ് നല്‍കി ഭര്‍ത്താവ്

By

Published : Jun 25, 2022, 12:14 PM IST

ധർമ്മശാല(ഹിമാചൽ പ്രദേശ്):ഭാര്യയുടെ ജന്മദിനത്തില്‍ അപ്രതീക്ഷിത സമ്മാനമായി ഭര്‍ത്താവ് നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി. കാന്‍ഗ്ര ജില്ലയിലെ ഷാപൂര്‍ നിവാസിയായ ഹരീഷാണ് ഭാര്യ പൂജയ്‌ക്കായി ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയത്. ജൂണ്‍ 23നായിരുന്നു പൂജയുടെ പിറന്നാള്‍.

ഭാര്യയുടെ ജന്മദിനത്തില്‍ വളരെ വ്യത്യസ്‌തമായ സമ്മാനം നല്‍കണമെന്നായിരുന്നു മഹാജന്‍റെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിനായി മഹാജന്‍ പദ്ധതിയിട്ടിരുന്നു. അതിനായി ന്യൂയോര്‍ക്കിലെ ഇന്‍റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ്‌സ് സൊസൈറ്റിക്ക് അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് ഒരു വര്‍ഷത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൂമിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സൊസൈറ്റി ഓണ്‍ലൈനായി മഹാജന് അയച്ചു. എന്നാല്‍ സ്ഥലം വാങ്ങിയതിന് എത്ര തുക കൊടുക്കേണ്ടി വന്നുവെന്നത് മഹാജന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് പ്രണയത്തിന്‍റെ കാര്യമാണെന്നും പണത്തിന്‍റെ കാര്യമല്ലെന്നും മഹാജന്‍ പറഞ്ഞു.

അതേസമയം പിറന്നാള്‍ ദിനത്തില്‍ ഇത്തരമൊരു സമ്മാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂജ പറഞ്ഞു. ചന്ദ്രനില്‍ ഭൂമി വാങ്ങിയ ഹിമാചലില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് ഹരീഷ്‌ മഹാജന്‍. നേരത്തെ ഉന ജില്ലയിലെ ഒരു വ്യവസായിയാണ് തന്‍റെ മകന് വേണ്ടി ചന്ദ്രനില്‍ ഭൂമി വാങ്ങിയത്.

also read:വിഘ്‌നേഷിന് കോടികള്‍ വിലമതിക്കുന്ന നയന്‍താരയുടെ വിവാഹ സമ്മാനം; ഭാര്യക്ക് 5 കോടിയുടെ സമ്മാനവുമായി വിഘ്‌നേഷും

ABOUT THE AUTHOR

...view details