കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ വെള്ളപ്പൊക്കം: ഏഴ് മൃതദേഹം കൂടി കണ്ടെത്തി - ഹിമാചല്‍ മേഘവിസ്‌ഫോടനം

10 പേരെയാണ് അപകടത്തില്‍ കാണാതായത്. മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ് എൻഡിആര്‍എഫ് സംഘം.

Himachal news  Lahaul-Spiti news  Lahaul-Spiti latest news  rescue operation underway at tonzing nalla  rescue operation underway at tonzing nalla in lahaul  seven dead body found in lahaul spiti  3 people missing in lahaul spiti  Himachal landslide  Tonzing Nalla  Shansha village  Seven Bodiesrescue operations underway in Lahaul-Spiti  7 bodies recovered  ഹിമാചലില്‍ വെള്ളപ്പൊക്കം  ഹിമാചല്‍ മേഘവിസ്‌ഫോടനം  ഹിമാചല്‍ മണ്ണിടിച്ചില്‍
ഹിമാചലിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി

By

Published : Jul 29, 2021, 12:50 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമായത്. എൻഡിആര്‍എഫ് സംഘം തെരച്ചില്‍ തുടരുകയാണ്.

ടോൺസിംഗ് നെല്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേരെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ മുതൽ തെരച്ചില്‍ തുടങ്ങിയെങ്കിലും വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. തുടർച്ചയായ മഴ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലിന് കാരണമായി. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകൾ അടച്ചതിനാൽ യാത്ര തടസം നേരിടുന്നുണ്ട്. അതേസമയം, പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഈ വർഷം ഇതുവരെ 202 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 50,252.95 ലക്ഷം രൂപയുടെ നഷ്‌ടവും സംസ്ഥാനത്ത് ഉണ്ടായതായി കണക്കാക്കുന്നു.

Also Read: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം: ഒരാള്‍ മരിച്ചു, 9 പേരെ കാണാതായി

ABOUT THE AUTHOR

...view details