ഷിംല:ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് എത്തുമ്പോള്‍ സെറാജ് മണ്ഡലം പിടിച്ച് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്‌റാം താക്കൂര്‍. 32,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് താക്കൂറിന്‍റെ വിജയം. കോൺഗ്രസിന്‍റെ ചേത് റാമാണ് രണ്ടാമതുള്ളത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജയ്‌റാം താക്കൂറിന്‍റെ ജയം അപ്രസക്തമാവും.
സെറാജ് മണ്ഡലം പിടിച്ച് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍; കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ഹിമാചല്‍ ഫോട്ടോഫിനിഷിലേക്ക്
ഹിമാചല്‍ പ്രദേശ് തെരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ 68 സീറ്റുകളിൽ 38 ഇടങ്ങളിലാണ് കോൺഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ സെറാജ് മണ്ഡലം പിടിച്ചത്
സെറാജ് മണ്ഡലം പിടിച്ച് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍
ഒരു സുപ്രഭാതത്തിലുണ്ടായ മുഖ്യമന്ത്രി (Accidental CM) എന്നുപറഞ്ഞ് പ്രതിപക്ഷം പരിഹസിച്ചിരുന്ന ആളാണ് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂർ. പ്രതിപക്ഷത്തിന്‍റെ എല്ലാ പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിക്കളയുന്നതാണ് താക്കൂറിന്‍റെ മണ്ഡലത്തിലെ മുന്നേറ്റം. 68 സീറ്റുകളിൽ 38 ഇടങ്ങളിലാണ് കോൺഗ്രസ് ബിജെപിയേക്കാൾ മുന്നിട്ടുനില്‍ക്കുന്നത്. 27 മണ്ഡലങ്ങളിലാണ് ബിജെപിയുടെ കുതിപ്പ്.