ബിജെപി എംപി റാം സ്വരൂപ് ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തി - Ram Swaroop Sharma
ഡൽഹിയിലെ വസതിയിലാണ് ബുധനാഴ്‌ച്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ബിജെപി എംപി റാം സ്വരൂപ് ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമ്മയെ(62) മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ വസതിയിലാണ് ബുധനാഴ്‌ച്ച പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഹിമാചലിലെ മാണ്ഡി സ്വദേശിയായ റാം സ്വരൂപ് ശർമ്മ രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.പാർലമെന്‍ററി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.