ധർമശാല: ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചതായി ഹിമാചൽ പൊലീസ് അറിയിച്ചു. ഈ പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.
ശക്തമായ മഞ്ഞുവീഴ്ച അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചു - ശക്തമായ മഞ്ഞുവീഴ്ച
ഹിമാചൽ പ്രദേശിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി.
ശക്തമായ മഞ്ഞുവീഴ്ച അടൽ ടണൽ വഴിയുളള ഗതാഗതം നിരോധിച്ചു
കഴിഞ്ഞ മാസത്തിൽ ഹിമാചൽ പ്രദേശിന്‍റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. നവംബർ 26 ന് കീലോംഗിൽ ഏറ്റവും താഴ്ന്ന താപനില -2.6 ഡിഗ്രി സെൽഷ്യസിൽ രേഖപ്പെടുത്തി. നാർക്കണ്ടയിലെ തെരുവുകളും മേൽക്കൂരകളും മരങ്ങളും കുള്ളുവിലെ ജലോറി പാസും മഞ്ഞുമൂടിയ നിലയിലായിരുന്നു.