ഭോപ്പാൽ:കൊവിഡ് മൂലം എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞത് രാജ്യത്തെ ഇന്ധനവില വർധനവിന് കാരണമായെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രഥാന്‍ . ഉൽപാദനം കുറയുന്നത് ഇറക്കുമതിയെ ബാധിച്ചതോടെ രാജ്യത്തെ ആവശ്യകതയിലും വിതരണത്തിലും അസന്തുലിതാവസ്ഥ സൃഷ്‌ടിച്ചെന്ന് മന്ത്രി പറഞ്ഞു.
ഉൽപാദന കുറവാണ് രാജ്യത്തെ ഇന്ധനവില വർധനക്ക് കാരണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാന്‍ - രാജ്യത്തെ ഇന്ധനവില
ഇന്ത്യയുടെ ആവശ്യത്തിന്‍റെ 80 ശതമാനം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാന്‍

നമ്മുടെ ആവശ്യത്തിന്‍റെ 80 ശതമാനം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളി. കൊവിഡ് മൂലം എണ്ണ ഉൽപാദിപ്പിക്കുന്ന പല രാജ്യങ്ങളും ഉൽപാദനം നിർത്തുകയും കുറയ്ക്കുകയും ചെയ്‌തു. ഇത് ഇന്ധന വിലയിൽ സമ്മർദമുണ്ടാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജ ഉപഭോഗത്തിൽ ഇന്ത്യ മൂന്നാമതാണ്. ഊർജമേഖലയിൽ സ്വയം ആശ്രയിക്കാനായി ഇലക്‌ട്രിക് വാഹനങ്ങൾ, സൗരോർജം, എത്തനോൾ ഉൽപാദനം തുടങ്ങിയവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്‍റെ രണ്ട് ക്ഷേമ പദ്ധതികൾ കേന്ദ്രമന്ത്രി തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്‌തിരുന്നു.