ന്യൂഡൽഹി: രാജ്യത്ത് അടിയ്ക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രം ചുമത്തിയ എക്സൈസ് തീരുവയാണ് പെട്രോളിയത്തിന്‍റെ വില വര്‍ധനവിനു കാരണമെന്ന് യെച്ചൂരി ആരോപിച്ചു. ബി.ജെ.പി ഇതര സർക്കാരുകൾ എണ്ണ ബോണ്ടുകളേക്കാൾ ലക്ഷക്കണക്കിനു കോടി രൂപയുടെ കടം സൃഷ്ടിച്ചുവെന്ന് പെട്രോളിയം മന്ത്രി എച്ച്.ഇ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചിരുന്നു.
ഇതിനോടു പ്രതികരിക്കുകയായിരുന്നു യെച്ചൂരി. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ എത്ര തവണ വർധിപ്പിച്ചുവെന്ന് പെട്രോളിയം മന്ത്രിയോടു ചോദിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി ചോദിച്ചു. ഉയർന്ന വിലയില്‍ ഏറ്റവും വലിയ കുറ്റവാളി കേന്ദ്രസര്‍ക്കാരിന്‍റെ എക്സൈസ് തീരുവ നയമാണ്.