ബെംഗളൂരു :വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ഹിജാബ് ധരിക്കുന്നതിനെതിരായ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ, വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്. ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇടക്കാലാശ്വാസം സംബന്ധിച്ചവ വിശാല ബഞ്ച് പരിഗണിക്കുമെന്നാണ് സിംഗിൾ ബഞ്ച് നിരീക്ഷണം.
ALSO READ:"അവര്‍ ജയ്ശ്രീ റാം വിളിച്ചു, ഞാൻ അല്ലാഹു അക്ബറും അതിന് എന്തിന് പേടിക്കണം": വൈറലായ പെണ്‍കുട്ടി
ചർച്ച ചെയ്യപ്പെടുന്ന പ്രാധാന്യമുള്ള ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്നും ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്ത് പറഞ്ഞു. രണ്ടാം ദിവസം വാദം കേൾക്കുന്നതിനിടെയാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജ് ഫോർ ഗേൾസിലെ അഞ്ച് വിദ്യാർഥികളാണ് ഹര്‍ജി സമർപ്പിച്ചത്.