ബെംഗ്ലൂരു: ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹമ്പനക്കട്ട യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കോളജ് അധികൃതരോട് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. പഠിക്കുന്നതിനായി ടിസി ആവശ്യപ്പെട്ടെങ്കിലും അതിനായി അപേക്ഷയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അനുസൂയ റായി പറഞ്ഞു. മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ട് തിങ്കളാഴ്‌ച മുതല്‍ ബിരുദ കോഴ്‌സുകള്‍ ഓണ്‍ലൈനാക്കി മാറ്റിയിരുന്നു.
ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മെയ് 26ന് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളജിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹിജാബിന് കോളജ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കുന്നത് കോളജ് മാനേജ്മെന്‍റ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.