ബെംഗളൂരു :കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരും. അന്തിമ ഉത്തരവ് വരെ തല്‍സ്ഥിതി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്.
കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ് - കര്‍ണാടകയിലെ ഹിജാബ് നിരോധനം
പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകളും സ്കൂളുകളും ഉടന്‍ തുറക്കണമെന്ന് ഹൈക്കോടതി
ഹിജാബ് നിരോധനം തുടരും; വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ്
Also Read: 'വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഒത്തുചേരലും പ്രതിഷേധവും പാടില്ല'; ബെംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണം
പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകളും സ്കൂളുകളും ഉടന്‍ തുറക്കണമെന്നും കോടതി പറഞ്ഞു. മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തുടരണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.