മംഗളൂരു(കര്‍ണാടക) : ഹിജാബ് വിവാദത്തെ തുടര്‍ന്ന് മുസ്ലിം വിദ്യാർഥികൾ കോളജുകളില്‍ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോവുകയാണെന്ന് വിഷയത്തില്‍ പോരാട്ടം നടത്തിയ ഗൗസിയ. ഹിജാബ് ധരിക്കാൻ പാടില്ലാത്ത കോളജുകളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി മറ്റ് കോളജുകളിലേക്ക് വിദ്യാര്‍ഥികള്‍ പോവുകയാണ്. ഇത്തരത്തില്‍ മംഗളൂരു സർവകലാശാലയുടെ കീഴിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിവിധ സർക്കാർ കോളജുകളിൽ പഠിക്കുന്ന 16 ശതമാനം മുസ്ലിം വിദ്യാർഥിനികളും ടിസി വാങ്ങിയെന്ന് ഗൗസിയ അറിയിച്ചു.
ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കെന്ന് ഗൗസിയ - ടിസി
ഹിജാബ് വിവാദത്തെ തുടര്‍ന്ന് മുസ്ലിം വിദ്യാർഥികള്‍ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോകുന്നുവെന്നറിയിച്ച് ഹിജാബിന് വേണ്ടി പോരാടിയ പെണ്‍കുട്ടി ഗൗസിയ
മുസ്ലിം വിദ്യാർഥിനികൾക്ക് ഹിജാബ് അനുവദനീയമായ കോളജുകളിൽ ചേരാൻ ടിസി ലഭിക്കുന്നു. ഇത്തരത്തില്‍ സർക്കാർ കോളജിൽ നിന്ന് 34 ശതമാനവും, എയ്ഡഡ് കോളജിൽ നിന്ന് 8ശതമാനം മുസ്ലിം പെൺകുട്ടികളും തീരദേശ ജില്ലകളിലെ വിവിധ കോളജുകളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. മുസ്ലിം പെൺകുട്ടികൾ ടിസി വാങ്ങുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനാണ്. ക്ലാസിലും ക്യാമ്പസിലും ഹിജാബ് അനുവദനീയമല്ല എന്നതിനാലാണ് കുട്ടികള്‍ വിട്ടുപോകുന്നത്.
ഭരണഘടന അനുവദിക്കുന്ന അവകാശമനുസരിച്ച് വിദ്യാഭ്യാസം നേടാൻ മന്ത്രി നാഗേഷ് തങ്ങളെ അനുവദിച്ചില്ലെന്ന് പറഞ്ഞ ഗൗസിയ ഒരു തുണിക്കഷണത്തിന് വേണ്ടി അദ്ദേഹം വിവാദമുണ്ടാക്കിയതില്‍ കടുത്ത അതൃപ്‌തിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.