ബെംഗളൂരു :സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച വൈകിട്ട് 3.30ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് റിതു രാജ്
അവസ്തിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്‍റേതാണ് തീരുമാനം. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും ജസ്റ്റിസ് ജെഎം ഖാസിയും ചേര്‍ന്ന ബഞ്ചാണ് ഇന്ന് (ബുധനാഴ്ച) കേസ് പരിഗണിച്ചത്.
കേസില്‍ നാലാം ദിവസമാണ് കോടതി വാദം കേള്‍ക്കുന്നത്. രണ്ട് മണിക്കൂറോളം വാദം കേട്ട കോടതി നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ രവിവർമ കുമാറാണ് കേസില്‍ വിദ്യാഭ്യാസ വകുപ്പിന് എതിരായി ഹാജരായത്.
വിദ്യാഭ്യാസ ചട്ടത്തിലെ റൂള്‍ 11 അദ്ദേഹം കോടതിയെ അറിയിച്ചു. യൂണിഫോം മാറ്റാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു.