ന്യൂഡല്‍ഹി:അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയ്‌ക്കൊപ്പം രാജ്യത്തെ ടോള്‍ നിരക്കിലും ഇന്ന് മുതല്‍ വര്‍ധന. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുടെ ബജറ്റ് നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളുടെ നിത്യപയോഗ സാധനങ്ങള്‍ക്കും ഭൂമിക്കും വാഹന കൈമാറ്റത്തിനും ഇന്ന് മുതല്‍ പുതുക്കിയ നിരക്കാണ്. അതിനൊപ്പമാണ് ടോളിലെ നിരക്ക് വര്‍ധനയും.
ദേശീയപാതകളിലെ ടോള്‍ നിരക്കില്‍ 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്. സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല.