ഹൈദരാബാദ്: തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി. പെടപ്പള്ളി ജില്ലയിലെ കലാവച്ചറ ദേശീയ പാതയില്‍ വെച്ചാണ് ദമ്പതികളെ അജ്ഞാതര്‍ ആക്രമിച്ചത്. ഹൈക്കോടതി അഭിഭാഷകരായ വാമന റാവുവും ഭാര്യ നാഗമണിയുമാണ് കൊല്ലപ്പെട്ടത്.
തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി - crime latest news
കാറില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘം കാര്‍ തടയുകയും ദമ്പതികളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
തെലങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി
കാറില്‍ സഞ്ചരിക്കുന്നതിനിടെ ഒരു സംഘം കാര്‍ തടയുകയും ദമ്പതികളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പെടപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദമ്പതികള്‍ മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.