ഉദാംപൂരില്‍ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പുനരാരംഭിക്കും - അതിവേഗ മൊബൈൽ ഡാറ്റ
മറ്റ് ജില്ലകളിൽ, ഇന്റർനെറ്റ് വേഗത 2 ജിയിൽ മാത്രമായി പരിമിതപ്പെടുത്തിത് തുടരും. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
![ഉദാംപൂരില്‍ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പുനരാരംഭിക്കും High-speed mobile data services to continue in Ganderbal Udhampur till Nov 26 High-speed mobile data service അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ അതിവേഗ മൊബൈൽ ഡാറ്റ കശ്മാര്‍ ഇന്‍റര്‍ നെറ്റ് സേവനങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9529024-368-9529024-1605216547273.jpg)
ശ്രീനഗർ: ഉദാംപൂരിലെ ഗണ്ടർബാലില്‍ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പുനരാരംഭിക്കും .പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സിമ്മുകളില്‍ സേവനം ലഭ്യമാകും. നവംബര്‍ 26 മുതലാണ് സേവനങ്ങള്‍ ലഭ്യമാകുകയെന്ന് കശ്മീര് ഭരണകൂടം അറിയിച്ചു. മറ്റ് ജില്ലകളിൽ, ഇന്റർനെറ്റ് വേഗത 2 ജിയിൽ മാത്രമായി പരിമിതപ്പെടുത്തിത് തുടരും. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളിൽ 18 എണ്ണത്തിലും നവംബർ 26 വരെ 2 ജി മൊബൈൽ ഡാറ്റ സേവനങ്ങൾ തുടരാനും ഉത്തരവിട്ടു.