കേരളം

kerala

ETV Bharat / bharat

ബലാത്സംഗം ചെയ്‌തുകൊന്നത് 21 സ്ത്രീകളെ ; ജീവപര്യന്തമാക്കില്ല, ഉമേഷിന് വധശിക്ഷ തന്നെ - ഉമേഷ് റെഡ്ഡി

ജഡ്‌ജിമാരായ അരവിന്ദ് കുമാർ, പ്രദീപ് സിങ് യെരൂരു എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്

Karnataka High Court  Psychotic rapist-killer Umesh Reddy  Karnataka High court.  High Court of karnadaka  ഹര്‍ജി തള്ളി  ഉമേഷ് റെഡ്ഡി  പരമ്പര ബലാത്സംഗ കൊലയാളി
ഹര്‍ജി തള്ളി ഹൈക്കോടതി; കര്‍ണാടകയിലെ പരമ്പര ബലാത്സംഗ കൊലയാളി ഉമേഷ് റെഡ്ഡിയ്‌ക്ക് വധശിക്ഷ

By

Published : Sep 29, 2021, 8:11 PM IST

ബെംഗളൂരു :പരമ്പര ബലാത്സംഗ കൊലയാളി ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ഹര്‍ജി തള്ളി കർണാടക ഹൈക്കോടതി. പ്രതിയ്‌ക്ക് വേണ്ടി അഭിഭാഷകൻ ബി.എൻ ജഗദീഷാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് വാദിച്ചത്.

എന്നാൽ,വധശിക്ഷ ജീവപര്യന്തമാക്കാനാകില്ലെന്ന് ജഡ്‌ജിമാരായ അരവിന്ദ് കുമാർ, പ്രദീപ് സിങ് യെരൂരു എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിടുകയായിരുന്നു. 1998 ൽ ബെംഗളൂരുവിലെ പീനിയയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതിന് 2006 ൽ സെഷൻസ് കോടതിയാണ് റെഡ്ഡിയെ ശിക്ഷിച്ചത്.

ഉമേഷ് റെഡ്ഡി വർഷങ്ങളോളം കർണാടകയിൽ നിരവധി സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയിട്ടുണ്ട്. 18 സ്ത്രീകളെ കൊന്നതായാണ് റെഡ്ഡി കുറ്റസമ്മതം നടത്തിയത്. ഇതില്‍ ഒമ്പത് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

പ്രതിയുടെ അമ്മ 2013 ല്‍ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹർജി തള്ളി

എന്നാല്‍, 21 സ്ത്രീകളെയെങ്കിലും പ്രതി ബലാത്സംഗം ചെയ്‌ത് കൊന്നുവെന്നാണ് പൊലീസിന്‍റെ കണക്ക്. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ പ്രതിയ്‌ക്ക് ആറ് ആഴ്ച സമയം നൽകിയിട്ടുണ്ട്. 2013 ല്‍ ഇയാളുടെ അമ്മ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നെങ്കിലും നിരസിച്ചിരുന്നു.

1997 ൽ ബെല്ലാരി ജയിലിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. സ്ത്രീകള്‍ തനിച്ചുള്ളപ്പോള്‍ വെള്ളമോ വഴിയോ ചോദിച്ച് വീടുകളില്‍ കയറും. തുടര്‍ന്ന്, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യും. തുടര്‍ന്ന് കൊലപ്പെടുത്തി ആഭരണങ്ങൾ ഊരി സ്ഥലം വിടും. ഇതായിരുന്നു പ്രതിയുടെ കുറ്റകൃത്യ ശൈലി.

ALSO READ:അമരീന്ദര്‍ ബിജെപിയിലേക്ക് ? ; അമിത് ഷായെ വസതിയിലെത്തി കണ്ടു

ABOUT THE AUTHOR

...view details