കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ മുഖ്യമന്ത്രി ആരാകും? തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്, സിഎല്‍പിയെ പ്രഖ്യാപിക്കുക മല്ലികാര്‍ജുന്‍ ഖാര്‍ഗെ - കോണ്‍ഗ്രസ് പാര്‍ട്ടി തെലങ്കാന

Assembly Election In 2023: തെലങ്കാനയില്‍ സിഎല്‍പി നേതാവിനെ തീരുമാനിക്കുക എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് നേതാക്കളും അണികളും. സത്യപ്രതിജ്ഞ തിങ്കളാഴ്‌ചയില്ലെന്ന് നേതാക്കള്‍.

Telangana Assembly polls 2023  Congress high command  New Telangana CM selection  TPCC chief Revanth Reddy  AICC president Mallikarjun Kharge  Congress MLAs passed resolution  CLP Leader In Telangana  Assembly Election In 2023  തെലങ്കാനയില്‍ മുഖ്യമന്ത്രി ആരാകും  സിഎല്‍പി തെലങ്കാന  മുഖ്യമന്ത്രി  ഹൈക്കമാന്‍ഡ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  തെലങ്കാനയില്‍ സിഎല്‍പി നേതാവ്  തെലങ്കാന നിയമസഭ  തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്  രേവന്ത് റെഡ്ഡി  കോണ്‍ഗ്രസ് വാര്‍ത്തകള്‍  കോണ്‍ഗ്രസ് തെലങ്കാന  കോണ്‍ഗ്രസ് പാര്‍ട്ടി തെലങ്കാന
Assembly Election In 2023; CLP Leader In Telangana

By ETV Bharat Kerala Team

Published : Dec 5, 2023, 3:41 PM IST

ഹൈദരാബാദ്:തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌ത കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സിഎല്‍പി (കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി) നേതാവ് ആരെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ടിപിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രചാരണം ശക്തമാണെങ്കിലും ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ പ്രസ്‌താവനകളൊന്നും പുറത്ത് വന്നിട്ടില്ല (Telangana Assembly polls 2023). ഹൈദരാബാദില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മറ്റ് നേതാക്കളും നടത്തിയ യോഗത്തില്‍ സിഎല്‍പി നേതാവിനെ തെരഞ്ഞെടുക്കേണ്ടത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്ന് തീരുമാനിച്ചു (Congress high command).

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഭട്ടി വിക്രമര്‍ക്കയും എംഎല്‍എ സീതക്ക മറ്റ് എംഎല്‍എമാര്‍ എന്നിവര്‍ തീരുമാനത്തെ പിന്തുണച്ചു (AICC president Mallikarjun Kharge). ഇക്കാര്യത്തില്‍ ഇനി ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കുക . സംസ്ഥാനത്തെ മുഖ്യമന്ത്രി ആരാണെന്നതും നിലവില്‍ വ്യക്തമല്ല (TPCC chief Revanth Reddy).

മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമാകാത്തത് കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്‌ച ഉണ്ടായേക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു (New Telangana CM selection). തെലങ്കാനയില്‍ സിഎല്‍പി നേതാവിനെ തെരഞ്ഞടുക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാര്‍ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു (Assembly Election In 2023). സിഎല്‍പി നേതാവിന്‍റെ കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമെ മുഖ്യമന്ത്രി ആരാണെന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് (CLP Leader In Telangana).

ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം (Karnataka Deputy Chief Minister DK Shivakumar). നിലവില്‍ സിഎല്‍പി, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേതാക്കളെ സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണ് എംഎല്‍എമാര്‍. തെലങ്കാനയില്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത് (CLP leader's selection In Telangana). എന്നാല്‍ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ മാറ്റിവയ്‌ക്കുകയാണെന്ന് നേതാക്കള്‍ അറിയിക്കുകയായിരുന്നു (Raj Bhavan).

തെലങ്കാനയിലെ കടുത്ത മത്സരം:ഡിസംബര്‍ 3നാണ് തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തെലങ്കാനയില്‍ ഭരണത്തിലുണ്ടായിരുന്ന ബിആര്‍എസ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് വിജയം കൊയ്‌തത്. കെ ചന്ദ്രശേഖര്‍ റാവുവായിരുന്നു (കെസിആര്‍) മുഖ്യമന്ത്രി. കാമ റെഡ്ഡിയിലാണ് കെസിആര്‍ മത്സരത്തിന് ഇറങ്ങിയത്. അവിടെ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയായിരുന്നു എതിരാളി. 119 അംഗ നിയമസഭയില്‍ 60 സീറ്റുകള്‍ നേടിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ചുവടുറപ്പിച്ചത്.

also read:മിസോറാമില്‍ അടിപതറി സോറംതഗ; കരുത്തുകാട്ടി സെഡ്‌പിഎം, മുഖ്യമന്ത്രിയാകാന്‍ ലാല്‍ദുഹോമ

ABOUT THE AUTHOR

...view details