ആയുധധാരികളെ വെടിവെച്ച് കൊല്ലാന്‍ മടിക്കരുതെന്ന് ഝാര്‍ഖണ്ഡ് ഡിജിപി - ഝാര്‍ഖണ്ഡ് ഡിജിപി
നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഇത്തരക്കാരെ വെടിവയ്ക്കാൻ മടിക്കുന്നുണ്ട്. എന്നാൽ ആവശ്യമുള്ളപ്പോൾ ആയുധങ്ങൾ ഉപയോഗിക്കുന്നതില്‍ സന്ദേഹപ്പെടേണ്ട കാര്യമില്ലെന്നും എം വി റാവു സേനയോട് പറഞ്ഞു.
ഡുംക: സംസ്ഥാനത്ത് ഭീകരരായ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആയുധങ്ങളുമായി എത്തുന്ന കുറ്റവാളികളെ കൊല്ലാന്‍ മടിക്കില്ലെന്നും ഝാർഖണ്ഡ് പൊലീസ് മേധാവി എം വി റാവു പറഞ്ഞു. നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഇത്തരക്കാരെ വെടിവയ്ക്കാൻ മടിക്കുന്നുണ്ട്. എന്നാൽ ആവശ്യമുള്ളപ്പോൾ ആയുധങ്ങൾ ഉപയോഗിക്കുന്നതില്‍ സന്ദേഹപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം സേനയോട് പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിനായി, പൊലീസ് ഒരു സായുധ കുറ്റവാളിയെ വെടിവയ്ക്കുകയോ അതിൽ കുറ്റവാളിക്ക് പരിക്കേൽക്കുകയോ അല്ലെങ്കിൽ അയാൾ മരിക്കുകയോ ചെയ്താൽ അത് തികച്ചും നിയമപരമായ നടപടിയാണ്. അതില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.