ചെന്നൈ:ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട 15 കിലോഗ്രാം ഹെറോയിനുമായി രണ്ട് ടാൻസാനിയൻ സ്വദേശികളാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ലഹരിവസ്തുവിന് നൂറ് കോടി രൂപ വിലയുണ്ടെന്നും അധികൃതർ അറിയിച്ചു. 46കാരിയായ സ്‌ത്രീയും സഹായിയാ 45കാരനുമാണ് പിടിയിലായത്. ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ലഹരിക്കടത്ത് വ്യാപിക്കുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു.
ചെന്നൈയില്‍ 100 കോടിയുടെ ഹെറോയിൻ പിടിച്ചു - ഹെറോയിൻ
രണ്ട് ടാൻസാനിയൻ സ്വദേശികൾ അറസ്റ്റില്‍.
![ചെന്നൈയില്‍ 100 കോടിയുടെ ഹെറോയിൻ പിടിച്ചു Heroin worth Rs 100 crore seized Heroin worth 100 crore seized Heroin worth 100 crore seized at Chennai airport Chennai airport Customs officials seized heroin Chennai International Airport Tanzanian nationals held with heroin at chennai airport Tanzanian nationals held with heroin ഹെറോയിൻ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11681403-thumbnail-3x2-kk.jpg)
സംശയം തോന്നി ചോദ്യം ചെയ്ത ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് ഹെറോയില്‍ പിടിച്ചെടുത്തത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാൻ ഹെറോയിൻ പാക്കറ്റിന് മുകളില്‍ എരിവുള്ള ഒരു തരം പൊടി വിതറിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ അടുത്തിടെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കാണ് ഇവരെത്തിയതെന്നാണ് അധികൃതരോട് പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്ക് വിസ അനുവദിച്ചിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ബെംഗളൂരുവിലേക്ക് നേരിട്ട് വിമാനം ലഭിക്കാത്തതിനാലാണ് ഇവര്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയതും അറസ്റ്റിലായതും.
also read:തിരുവനന്തപുരത്ത് 400 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍