കേരളം

kerala

ETV Bharat / bharat

5 സ്ത്രീകളിൽ നിന്നായി പിടികൂടിയത് 54 കോടി രൂപയുടെ ഹെറോയിൻ ; കടത്തിയത് തന്ത്രപരമായി - ഹൈദരാബാദ് വിമാനത്താവളം മയക്കുമരുന്ന് പിടികൂടി

അഞ്ച് സ്ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിൻ പിടികൂടി

heroin Seized at Hyderabad AirPort  drugs seized from women at airport  ഹൈദരാബാദ് വിമാനത്താവളം മയക്കുമരുന്ന് പിടികൂടി  സ്ത്രീകളിൽ നിന്ന് ഹെറോയിൻ പിടികൂടി
ഹൈദരാബാദ് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട

By

Published : May 7, 2022, 1:59 PM IST

ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് വന്ന അഞ്ച് സ്ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിൻ പിടികൂടി. സംശയം തോന്നിയതിനെ തുടർന്ന് ഹൈദരാബാദ് കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം ഇവരുടെ പക്കൽ ഉണ്ടായിരുന്ന ഹാൻഡ്ബാഗുകൾ പരിശോധിച്ചു.

ഹാൻഡ്ബാഗിൽ രണ്ട് ഫയൽ ഫോൾഡറുകൾ കണ്ടെത്തി. ഫോൾഡറുകൾ തുറന്നപ്പോൾ കണ്ട കറുത്ത പ്ലാസ്റ്റിക് ബാഗുകളിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ 54 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. തുടര്‍ന്ന് അഞ്ച് സ്ത്രീകളെയും അറസ്റ്റ് ചെയ്‌തു.ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.

ABOUT THE AUTHOR

...view details