ന്യൂഡല്‍ഹി:ഹീറോ മോട്ടോകോർപിന്‍റെ എക്‌സ്‌പൾസ് (Hero Xpulse) ബൈക്ക് ഉപഭോക്താക്കള്‍ക്കായി കമ്യൂണിറ്റി റൈഡിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നു. എക്‌സ്‌ക്ലാൻ ( XCLAN ) എന്ന പേരിലാണ് ഹീറോ മോട്ടോർകോർപ്പ് വാഹന ഉടമകള്‍ക്ക് പരസ്പരം ഇടപഴകാനും അവരുടെ കൂട്ടുകെട്ടും യാത്രകളും വര്‍ധിപ്പിക്കാനും കൂട്ടായ്‌മ വരുന്നത്. കൊച്ചി, ഡെറാഡൂൺ, ഗുവാഹത്തി, ബംഗളൂരു, മുംബൈ എന്നി നഗരങ്ങളിലാണ് എക്‌സ്‌ക്ലാൻ കമ്യൂണിറ്റി റൈഡിങ് പ്ലാറ്റ്‌ഫോം ആദ്യം വരുന്നത്.
വാഹനം സ്വന്തമാക്കുന്ന ഉപഭോക്താവിന് എക്‌സ്ക്ലാന്‍ അംഗത്വം കമ്പനി നല്‍കും. മാത്രമല്ല ഉപഭോക്താവിന് ഓൺബോർഡിംഗ് കിറ്റ്, ഇന്ത്യയിലുടനീളമുള്ള റൈഡുകൾ, റാലി ഇവന്‍റുകൾ എന്നിവയിലേക്കുള്ള ക്ഷണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും കമ്പനി നല്‍കും.