കേരളം

kerala

ETV Bharat / bharat

'ശരിയാണ് മാഡം.. അച്ഛന്‍ എന്നും ബെസ്‌റ്റ്‌ ആണ്‌; തസ്ലീമയുടെ കമന്‍റിന് അഭിഷേകിന്‍റെ മറുപടി - തസ്ലീമ നസ്രീന്‍

Taslima Nasreen Abhishek Bachchan twitter war: അഭിഷേക് ബച്ചൻ, അമിതാഭ്‌ ബച്ചനൊപ്പം വരില്ലെന്ന് തസ്ലീമ നസ്രീന്‍. മറുപടി നല്‍കി അഭിഷേക് ബച്ചന്‍.

Abhishek Bachchan  Amitabh Bachchan news  Taslima Nasreen news  Taslima Nasreen Abhishek Bachchan twitter war  Taslima Nasreen on Abhishek Bachchan Dasvi Award  Amitabh Bachchan praises Abhishek Bachchan  Abhishek Bachchan news  Amitabh Bachchan  Taslima Nasreen  തസ്ലീമയുടെ പരിഹാസത്തിന് അഭിഷേകിന്‍റെ മറുപടി  തസ്ലീമയ്‌ക്ക് മറുപടി നല്‍കി അഭിഷേക് ബച്ചന്‍  അഭിഷേക് ബച്ചനെ പരിഹസിച്ച് തസ്ലീമ നസ്രീന്‍  അഭിഷേക് ബച്ചന്‍  അമിതാഭ്‌ ബച്ചന്‍  തസ്ലീമ നസ്രീന്‍  Abhishek Bachchan reply to Taslima Nasreen
തസ്ലീമയുടെ പരിഹാസത്തിന് അഭിഷേകിന്‍റെ മറുപടി

By

Published : Dec 23, 2022, 4:28 PM IST

മുംബൈ:എഴുത്തുകാരി തസ്ലീമ നസ്രീന് മറുപടി നല്‍കി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ബോളിവുഡ് ബിഗ്‌ ബി അമിതാഭ്‌ ബച്ചന്‍ തന്‍റെ മകനെ വളരെയധികം സ്‌നേഹിക്കുന്നു എന്ന ബംഗ്ലാദേശ്-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്രീന്‍റെ കമന്‍റിനാണ് അഭിഷേക് ബച്ചന്‍ മറുപടി നല്‍കിയിരിക്കുന്നത്.

Abhishek Bachchan reply to Taslima Nasreen:'തീർച്ചയായും ശരിയാണ്. മാഡം. കഴിവിന്‍റെ കാര്യത്തിലായാലും മറ്റെന്തിന്‍റെ പേരിലായാലും ആരും തന്നെ അച്ഛന്‍റെ കഴിവിനൊപ്പം എത്തില്ല. അദ്ദേഹം എന്നും ബെസ്‌റ്റ് ആണ്. മകന്‍ എന്ന രീതിയില്‍ താന്‍ ഏറെ അഭിമാനിക്കുന്നു.' -ഇപ്രകാരമായിരുന്നു അഭിഷേകിന്‍റെ ട്വീറ്റ്‌. ട്വിറ്ററില്‍ കമന്‍റ് സെക്ഷനിലൂടെയായിരുന്നു അഭിഷേകിന്‍റെ മറുപടി.

Taslima Nasreen on Abhishek Bachchan Dasvi Award: 'ബച്ചന്‍ജിക്ക് മകന്‍ അഭിഷേകിനെ ഏറെ ഇഷ്‌ടമാണ്‌. അദ്ദേഹത്തിന്‍റെ എല്ലാ ഗുണങ്ങളും മകനും ഉണ്ടെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. എന്നാല്‍ അഭിഷേക് അമിതാഭിനൊപ്പം വരില്ല.' -ഇപ്രകാരമായിരുന്നു തസ്ലീമയുടെ ട്വീറ്റ്. എന്നാല്‍ തസ്ലീമ പിന്നീട് ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് ബച്ചന്‍ തസ്ലീമയ്‌ക്ക് മറുപടി നല്‍കി രംഗത്തെത്തിയത്.

Amitabh Bachchan praises Abhishek Bachchan: അഭിഷേക് ബച്ചന് ഫിലിംഫെയര്‍ ഒടിടി അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ മകനെ കുറിച്ച് അമിതാഭ്‌ ബച്ചന്‍ ടീറ്റ് ചെയ്‌തിരുന്നു. 'എന്‍റെ സന്തോഷവും എന്‍റെ അഭിമാനവും. ഏത് വിമര്‍ശനങ്ങള്‍ക്കിടയിലും ബെസ്‌റ്റാണെന്ന് നീ തെളിയിച്ചു.' -ഇപ്രകാരമായിരുന്നു മകനെ കുറിച്ചുള്ള ബച്ചന്‍ജീയുടെ വാക്കുള്‍.

Taslima Nasreen Abhishek Bachchan twitter war: അമിതാഭ്‌ ബച്ചന്‍റെ ഈ ട്വീറ്റിന് പിന്നാലെയായിരുന്നു തസ്ലീമയുടെ ട്വീറ്റ്. 'ദസ്വി' എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് വെബ്‌ ഒറിജിനല്‍ ഫിലിം പുരുഷ വിഭാഗത്തില്‍ മികച്ച നടനുള്ള ഫിലിംഫെയര്‍ ഒടിടി അവാര്‍ഡ് അഭിഷേക്‌ ബച്ചന് ലഭിച്ചത്.

Abhishek Bachchan news: സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരീസായ 'ബ്രീത്ത്: ഇൻ ടു ദി ഷാഡോസ് സീസൺ 2' ലാണ് ഏറ്റവും ഒടുവിലായി അഭിഷേക്‌ പ്രത്യക്ഷപ്പെട്ടത്. സിയാമി ഖേര്‍, അമിത് സാധ് എന്നിവര്‍ക്കൊപ്പമെത്തിയ സീരീസ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് സ്‌ട്രീമിംഗ് നടത്തുന്നത്.

Also Read:സൂര്യയോ അഭിഷേക് ബച്ചനോ? രത്തന്‍ ടാറ്റയുടെ ബയോപിക്കുമായി സുധ കൊങ്കര

ABOUT THE AUTHOR

...view details