ന്യൂഡൽഹി:കൊവിഡ് സ്ഥിതി രൂക്ഷമാകുന്ന നേപ്പാളിന് സഹായഹസ്‌തവുമായി യുഎഇ സർക്കാർ. ആരോഗ്യ ഉപകരണങ്ങളും സാമഗ്രികളും വഹിച്ചുകൊണ്ടുള്ള യുഎഇയുടെ പ്രത്യേക വിമാനം കാഠ്‌മണ്ഡുവിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെന്‍റിലേറ്ററുകൾ, ട്രോളികൾ, മാസ്‌ക്കുകൾ ഉൾപ്പടെയുള്ളവ നേപ്പാൾ സർക്കാരിന് കൈമാറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നേപ്പാളിന് സഹായവുമായി യുഎഇയും ചൈനയും - നേപ്പാളിന് യുഎഇ സഹായം
വെന്‍റിലേറ്ററുകൾ, ട്രോളികൾ, മാസ്‌ക്കുകൾ ഉൾപ്പടെയുള്ള സഹായങ്ങൾ യുഎഇ സർക്കാർ നേപ്പാൾ സർക്കാരിന് കൈമാറി.
നേപ്പാളിന് സഹായം നൽകി അന്താരാഷ്‌ട്ര സമൂഹം
നേപ്പാൾ സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് സഹായം നൽകിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 150 വെന്‍റിലേറ്ററുകൾ, 150 ട്രോളികൾ, 318600 മാസ്‌ക്ക്, 9000 കവറോൾ, 15000 ഗൗൺ, 20000 ഗോഗിൾസ് എന്നിവയാണ് യുഎഇ നേപ്പാളിന് നൽകിയതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശം വൈദ്യസഹായങ്ങളോടൊപ്പം രണ്ട് ലക്ഷം ഡോസ് വാക്സിൻ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
READ MORE:കൊവിഡ്-19: നേപ്പാളിലെ ഗ്രാമത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 13 പേർ