ശ്രീനഗര്‍:ഇന്ത്യന്‍ വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി കശ്മീരില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിശീലനം നടത്തി. ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്നാര്‍ ടീമില്‍ പെട്ട സൈനികര്‍ക്കാണ് പരിശീലനം നല്‍കിയത്. താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കിയതെന്ന് സേന അറിയിച്ചു.
ഇലക്ട്രോണിക്ക് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും തന്ത്ര പ്രധാന കേന്ദ്രങ്ങിലേക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സൈന്യത്തെ എത്തിക്കാനുമാണ് പരിശീലനം. മൂന്ന് സേനകളും ചേര്‍ന്ന് നടത്തിയ പ്രകടനം വന്‍ വിജയമാണെന്നാണ് വിലയിരുത്തല്‍. 9000 അടിയിലധികം ഉയരത്തിൽ മഞ്ഞുമൂടിയ മേഖലയിൽ ഹെലി ഡ്രോപ്പ്ഡ് ടാസ്‌ക് ഫോഴ്‌സ് പരിശീലനത്തിന്‍റെ ഭാഗമായി എത്തി.