ന്യൂഡൽഹി: സിങ്കു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. സംസ്ഥാനത്തിന്‍റെ ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചർച്ച. സിങ്കു അതിര്‍ത്തി ഇപ്പോഴും ഇരുവശത്തുനിന്നും അടച്ചിരിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. ട്രാഫിക് നീക്കത്തിനായി തിക്രി അതിര്‍ത്തിയും അടച്ചിരിക്കുകയാണ്. രണ്ട് മേഖലകളിലും ഗതാഗതം തിരിച്ചുവിട്ടു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരില്‍ ഉപരോധമില്ലെങ്കിലും കർഷകരുടെ പ്രതിഷേധം തുടരുകയാണ്.
സിങ്കു അതിർത്തിയിലെ കർഷകരുമായി ചർച്ച നടത്തിയെന്ന് ഡൽഹി പൊലീസ് - delhi police
സംസ്ഥാനത്തിന്‍റെ ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചർച്ച.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തെ ജലപീരങ്കികള്‍, കണ്ണീര്‍ വാതകം, ബാരിക്കേഡുകള്‍ എന്നിവ ഉപയോഗിച്ചാണ് പൊലീസ് തടയുന്നത്. എന്നാല്‍ സോണിപത്, റോഹ്തക്, ജയ്പൂര്‍, ഗാസിയാബാദ്-ഹാപൂര്‍, മഥുര എന്നിങ്ങനെ അഞ്ച് പ്രവേശന സ്ഥലങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ തടയുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.
രണ്ടുമാസത്തിലേറെയായി ആസൂത്രണം ചെയ്ത പ്രതിഷേധത്തിന് 500 കര്‍ഷക സംഘടനകളുടെ പിന്തുണയുണ്ട്. പ്രതിഷേധ മാര്‍ച്ചില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ടെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അവകാശപ്പെട്ടു. ഇതിനിടെ, ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ പ്രതിഷേധത്തില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് കര്‍ഷകര്‍ക്കെതിരേ കലാപത്തിനും സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിച്ചതിനുമുള്‍പ്പെടെ പൊലീസ് കേസെടുത്തിരുന്നു.