കേരളം

kerala

ETV Bharat / bharat

video: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞ്‌വീഴ്‌ചയുടെ ദൃശ്യം - ധർമ താഴ്‌വര

ഉത്തരാഖണ്ഡിലെ ധർമ താഴ്‌വരയിലെ ചൈന അതിർത്തിക്കടുത്തുള്ള അവസാന ഔട്ട്‌പോസ്‌റ്റിലാണ് ഈ വർഷത്തെ മൂന്നാമത്തെ കനത്ത മഞ്ഞുവീഴ്‌ചയുണ്ടായത്.

ഉത്തരാഖണ്ഡ്  പിത്തോരാഗഡ്  heavy snowfall  Uttarakhand  heavy snowfall at Uttarakhand  ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞ്‌വീഴ്‌ച  ധർമ താഴ്‌വര  മഞ്ഞുവീഴ്‌ച
ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞ്‌വീഴ്‌ച

By

Published : Oct 4, 2022, 4:12 PM IST

പിത്തോരാഗഡ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ഉയർന്ന മേഖലകളിൽ കനത്ത മഞ്ഞ്‌വീഴ്‌ച. ധർമ താഴ്‌വരയിലെ ചൈന അതിർത്തിക്കടുത്തുള്ള അവസാന ഔട്ട്‌പോസ്‌റ്റിലാണ് ഈ വർഷത്തെ മൂന്നാമത്തെ കനത്ത മഞ്ഞ്‌വീഴ്‌ചയുണ്ടായത്. ഇവിടെ ഒരടിയിലേറെയാണ് മഞ്ഞ് വീണത്.

ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞ്‌വീഴ്‌ചയുടെ ദൃശ്യം

ഇതോടെ ധർമ താഴ്വരയിലെ 17 ഗ്രാമങ്ങളിലും വ്യാസ് താഴ്വരയിലെ ഏഴ് ഗ്രാമങ്ങളിലും രൂക്ഷമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രതികൂല സാഹചര്യത്തിലും ഇവിടെ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. ഒക്‌ടോബർ 2 ന് താഴ്ന്ന പ്രദേശങ്ങളിൽ മഴ പെയ്‌തതിനാൽ ബിയാസ് താഴ്‌വരയിലെ ജ്യോലികാങ്, നാഭിധാംഗ്, ഓം പർവ്വതം, ആദി കൈലാഷ്, പഞ്ചചൂലി കൊടുമുടി എന്നിവിടങ്ങളിലും മഞ്ഞുവീഴ്‌ചയുണ്ടായി.

ABOUT THE AUTHOR

...view details