കേരളം

kerala

ETV Bharat / bharat

അസാനി: ഒഡിഷയിലും വെസ്‌റ്റ്‌ ബംഗാളിലും കനത്ത മഴ; കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യത - അസാനി പ്രഭാവം വെസ്‌റ്റ് ബംഗാള്‍

അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും വെസ്‌റ്റ്‌ ബംഗാളിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ദുരന്ത നിവാരണ സേനകളെയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയമിച്ചു.

Cyclone Asani weakens  Odisha  Bengal brace for heavy rain  അസാനി  ഒഡീഷയിലും വെസ്‌റ്റ്‌ ബംഗാളിലും കനത്ത മഴ  ഭുവനേശ്വർ(കൊൽക്കത്ത)  അസാനി പ്രഭാവം വെസ്‌റ്റ് ബംഗാള്‍  ഒഡീഷയിലും വെസ്‌റ്റ്‌ ബംഗാളിലും കനത്ത മഴ
ഒഡീഷയിലും വെസ്‌റ്റ്‌ ബംഗാളിലും കനത്ത മഴ

By

Published : May 11, 2022, 2:52 PM IST

ഭുവനേശ്വർ(കൊൽക്കത്ത):അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഒഡിഷയിലും വെസ്‌റ്റ്‌ ബംഗാളിന്‍റെ വിവിധയിടങ്ങളിലും കനത്ത മഴ. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയിലാണ് മേഖലയില്‍ കാറ്റ് വീശിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച രാവിലെ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറുകയും ഏതാനും മണിക്കൂറികള്‍ക്ക് ശേഷം വടക്കോട്ട് നീങ്ങി നർസാപൂർ, യാനം, കാക്കിനട, തുനി, വിശാഖപട്ടണം തീരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഒഡീഷയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കാക്കിനാടയ്ക്കും വിശാഖപട്ടണത്തിനുമിടയില്‍ ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയുള്ളതിനാല്‍ ഒഡിഷ സര്‍ക്കാര്‍ അഞ്ച് തെക്കന്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, ഗഞ്ചം, ഗജപതി എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്. കൂടാതെ മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, കലഹന്ദി, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, നയാഗഢ്, ഖുർദ, പുരി, കട്ടക്ക്, ഭുവനേശ്വർ എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡീഷയിലും വെസ്‌റ്റ്‌ ബംഗാളിലും കനത്ത മഴ

സംസ്ഥാനത്തെ ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 60 ഒഡിആർഎഫ് (ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്) യൂണിറ്റുകളും 132 അഗ്‌നി രക്ഷ സേന ഉദ്യോഗസ്ഥരെയും വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ റിലീഫ് കമ്മിഷണർ (എസ്ആർസി) പി കെ ജെന പറഞ്ഞു. അസാനി ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 50 സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.

also read: അസാനി ഇന്ന് ആന്ധ്ര തീരത്ത് ; ഗതിമാറി ഒഡിഷയ്ക്ക് സമാന്തരമായി നീങ്ങും

50 സംഘങ്ങളില്‍ നിന്ന് 22 പേരെ പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് വിന്യസിച്ചിട്ടുണ്ടെന്നും ബാക്കി 28 പേര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും എൻഡിആർഎഫ് വക്താവ് പറഞ്ഞു. അതേ സമയം പശ്ചിമ ബംഗാളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കൊൽക്കത്തയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്‌ച രാവിലെ പുർബ, പശ്ചിമ മേദിനിപൂർ, നോർത്ത്, സൗത്ത് 24 പർഗാനാസ്, ഗംഗാതീര പശ്ചിമ ബംഗാളിലെ നാദിയ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം കൊല്‍ക്കത്തയില്‍ 24 മണിക്കൂറിനുള്ളിൽ 44.8 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കടല്‍ പ്രക്ഷുബ്‌ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

0.5 മീറ്റർ വേഗതയില്‍ വീശിയടിക്കാന്‍ സാധ്യതയുള്ള കാറ്റ് ആന്ധ്രാപ്രദേശിലെ കൃഷ്ണ, കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ യാനാമിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റില്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ കുറിച്ച് ഭരണകൂടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ABOUT THE AUTHOR

...view details